30 Wednesday
July 2025
2025 July 30
1447 Safar 4

മദ്‌റസകള്‍ അടച്ചുപൂട്ടണമെന്ന ഉത്തരവ് സാംസ്‌കാരിക ഫാസിസം – ഹൈസെക് സമ്മേളനം


വളപട്ടണം: മദ്‌റസകള്‍ നാടിന്റെ സംസ്‌കരണ കേന്ദ്രങ്ങളാണെന്നും അവ അടച്ചുപൂട്ടണമെന്ന ഉത്തരവ് സാംസ്‌കാരിക ഫാസിസമാണെന്നും കണ്ണൂര്‍ ജില്ലാ എം എസ് എം, ഐ ജി എം സംയുക്തമായി സംഘടിപ്പിച്ച ഹൈസെക് ജില്ലാ വിദ്യാര്‍ഥി സമ്മേളനം അഭിപ്രായപ്പെട്ടു. രാജ്യത്ത് കുട്ടികള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കാതെ പൗരന്മാര്‍ക്കിടയില്‍ വെറുപ്പുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ബാലാവകാശ കമ്മീഷന്‍ നിര്‍ത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം കെ വി സുമേഷ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. എം എസ് എം ജില്ലാ പ്രസിഡന്റ് കെ കെ പി അബ്ദുല്‍ ബാസിത്ത് അധ്യക്ഷത വഹിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍, എം എസ് എം സംസ്ഥാന ജന. സെക്രട്ടറി ഫഹീം പുളിക്കല്‍, വൈസ് പ്രസിഡന്റ് നദീര്‍ കടവത്തൂര്‍, അബ്ദുല്‍ജലീല്‍ മദനി വയനാട്, ഫര്‍ഹാന്‍ ബിന്‍ ഫാസില്‍, ഫാത്തിമ മിന്‍ഹ, റിയാസ് സുല്ലമി പ്രസംഗിച്ചു. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു.
കെ എന്‍ എം സംസ്ഥാന വൈസ് പ്രസിഡന്റ് ശംസുദ്ദീന്‍ പാലക്കോട്, സെക്രട്ടറി കെ എല്‍ പി ഹാരിസ്, ജില്ലാ പ്രസിഡന്റ് സി സി ശക്കീര്‍ ഫാറൂഖി, സെക്രട്ടറി ഡോ. അബ്ദുല്‍ജലീല്‍ ഒതായി, ടി മുഹമ്മദ് നജീബ്, എം എസ് എം സംസ്ഥാന പ്രസിഡന്റ് ജസിന്‍ നജീബ്, സംസ്ഥാന സമിതി അംഗം ഇജാസ് ഇരിണാവ്, ജില്ലാ സെക്രട്ടറി ഷിസിന്‍ വളപട്ടണം, ട്രഷറര്‍ ഇമ്മാദ് മാട്ടൂല്‍, ഐ ജി എം ജില്ലാ പ്രസിഡന്റ് മുഹ്‌സിന ഇരിക്കൂര്‍, സെക്രട്ടറി ഷാന ഏഴോം, റാഫി പേരാമ്പ്ര, റബീഹ് മാട്ടൂല്‍, ഫയാസ് കരിയാട്, നാസിം നാസര്‍, യാസീന്‍ ധര്‍മ്മടം, സല്‍മാന്‍ ഫാരിസി, ഇര്‍ഫാന്‍ നൗഷാദ്, ശബീബ് വളപട്ടണം, ശബീബ് ഇരിക്കൂര്‍, വാസില്‍ ശ്രീകണ്ഠപുരം, ഷബിന്‍ ഷാദ്, മുര്‍ഷിദ് കക്കാട്, സഹല്‍ കെ പി, ശാലിമ മുജീബ്, ഫിദ കരിയാട്, ആലിയ പിവി, ജയ്യിദ ജഷ്‌ന, മില്ല ജാസ്‌ലി, ഫിസ ഫെറോസ്, ഹന ഹബീബ പ്രസംഗിച്ചു.

Back to Top