31 Thursday
July 2025
2025 July 31
1447 Safar 5

ഇന്‍സ്‌പെയര്‍ ഷീ സ്‌കോളര്‍ഷിപ്പ്


2024-25 അധ്യയന വര്‍ഷം പ്ലസ്ടു വിജയിച്ച് ശാസ്ത്ര മേഖലകളിലെ ഉന്നത പഠനം ആഗ്രഹിക്കുന്നവര്‍ക്ക്
INSPIRE സ്‌കീമിന് കീഴിലുള്ള സ്‌കോളര്‍ഷിപ്പ് ഫോര്‍
ഹയര്‍ എജുക്കേഷന് (SHE) ഇപ്പോള്‍ അപേക്ഷിക്കാം.
പ്രതിവര്‍ഷം 80,000 വരെ ലഭിക്കും. അവസാന തീയതി ഒക്ടോബര്‍ 15. അപേക്ഷിക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കും www. online.inspire.gov.in സന്ദര്‍ശിക്കുക.

CLAT അപേക്ഷ ഒക്ടോ. 15 വരെ
24 ദേശീയ നിയമ സര്‍വ്വകലാശാലയിലേക്കുള്ള പൊതുപ്രവേശന പരീക്ഷയായ കോമണ്‍ ലോ അഡ്മിഷന്‍
ടെസ്റ്റിന് (CLAT) ഒക്ടോബര്‍ 15 വരെ അപേക്ഷിക്കാം.
വിജ്ഞാപനം ഉള്‍പ്പെടെ വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.consortiumofnlus.ac.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

SET അപേക്ഷ ഒക്ടോ. 20 വരെ
ഹയര്‍സെക്കന്‍ഡറി, നോണ്‍ വൊക്കേഷനില്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപക തസ്തികകളിലേക്കുള്ള നിയമനത്തിനുള്ള യോഗ്യതാ നിര്‍ണയ പരീക്ഷയായ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന് (SET) 2024 ഒക്ടോബര്‍ 20
വരെ www.lbscetnre.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Back to Top