13 Sunday
September 2026
2026 September 13
1448 Rabie Al-Âkher 0

ഫോക്കസ് ടോക്‌ഷോ ശ്രദ്ധേയമായി


ജിദ്ദ: രാജ്യത്തിന്റെ വൈവിധ്യങ്ങളെയും വൈജാത്യങ്ങളെയും നിലനിര്‍ത്താനും മതേതര ഇന്ത്യയില്‍ ഫാസിസത്തെ പ്രതിരോധിക്കാനും സമകാലിക സാഹചര്യത്തില്‍ സാധിക്കുന്നു എന്നത് മതേതര ജനാധിപത്യ മൂല്യങ്ങള്‍ നിലനില്‍ക്കണമെന്നാഗ്രഹിക്കുന്ന ഇന്ത്യന്‍ ജനതക്ക് പ്രതീക്ഷ നല്‍കുന്നതാണെന്ന് ഫോക്കസ് ഇന്റര്‍നാഷണല്‍ ജിദ്ദ ഡിവിഷന്‍ സംഘടിപ്പിച്ച ‘പ്രതീക്ഷ നല്‍കുന്ന ഇന്ത്യ’ ടോക്‌ഷോ അഭിപ്രായപ്പെട്ടു. ജിദ്ദയിലെ മത, സാമൂഹിക, രാഷ്ട്രീയ മേഖലകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. റഫീഖ് പത്തനാപുരം (നവോദയ), ഇസ്മായില്‍ പി ടി (ഒ ഐ സി സി), ഹസീബ് റഹ്‌മാന്‍ (യൂത്ത് ഇന്ത്യ), ആദില്‍ നസീഫ് (എം എസ് എം) എന്നിവര്‍ പങ്കെടുത്തു. ഫോക്കസ് ഓപ്പറേഷന്‍ മാനേജര്‍ ഷഫീഖ് പട്ടാമ്പി മോഡറേറ്ററായിരുന്നു.

Back to Top