28 Monday
July 2025
2025 July 28
1447 Safar 2

മതത്തിലില്ലാത്ത കുടുംബ മഹിമ

യഹ്യ മാവൂര്‍

ഇസ്ലാം സമ്പൂര്‍ണമായും മനുഷ്യര്‍ക്കുള്ള ദര്‍ശനമാണ്. ഒരു മനുഷ്യനേയും തൊലിയുടേയും കുടുംബത്തിന്റേയും പേരില്‍ മഹത്വപ്പെടുത്താനോ ഇകഴ്ത്താനോ അത് പ്രോത്സാഹനം നല്കുന്നില്ല. ഒരു ഘട്ടത്തില്‍ പോലും ഒരു മഹിമാ സിദ്ധാന്തവും ഇസ്ലാമിന്റെ ആദ്യ കാലങ്ങളില്‍ ഉപയോഗിച്ചിരുന്നില്ല. അവിടെ വിശ്വാസം മാത്രമായിരുന്നു പരിഗണനാ വിഷയം.
നമ്മുടെ നാട്ടിലെ സമുദായത്തിന്റെ ഇന്നത്തെ അവസ്ഥ ആലോചിച്ചു നോക്കൂ. എല്ലാം കൊണ്ടും മഹത്തരമായ ഒരു വിവാഹ ബന്ധത്തിലേക്കു പോലും തറവാട്ടു മഹിമ പോരാത്തതിന്റെ പേരില്‍ കാലെടുത്തുവെക്കാന്‍ മടിക്കുന്ന സമൂഹമാണ് നമുക്കു ചുറ്റുമുള്ളത്. പള്ളിക്കമ്മറ്റികളിലേക്കു പോലും തറവാട്ടു മഹിമയാണ് അടിസ്ഥാനം. അയാളെന്തു തരക്കാരനായാലും പണമുണ്ടോ പവറുണ്ട് എന്ന നിലയിലേക്ക് സമുദായം അധപ്പതിച്ചു പോയിരിക്കുന്നു. കര്‍മങ്ങളെക്കാളുപരി, കുടുംബമഹിമ കൊണ്ട് അല്ലാഹുവിങ്കല്‍ വല്ല കാര്യവുമുണ്ടായിരുന്നെങ്കില്‍ അത് നബി(സ)യുടെ എളാപ്പ അബൂലഹബിന് ഉണ്ടാവണമായിരുന്നു! ഒരു മനുഷ്യന്‍ തന്റെ നാടിനെയും വേരിനെയും സമുദായത്തെയും സ്‌നേഹിക്കല്‍ ഒന്നും തന്റെ കുടുംബം കാരണം ഞാന്‍ ബാക്കിയുള്ളവരെക്കാള്‍ മികച്ചവനാണെന്ന് വിശ്വസിക്കല്‍ മറ്റൊന്നുമാണ്. ആദ്യത്തെത് വ്യക്തിത്വത്തിന്റെ ഭാഗമാണെങ്കില്‍ രണ്ടാമത്തെത് വിഡ്ഢിത്തമാണ്!

Back to Top