ഇസ്രായേലിനെ തടയാന്‍ മുസ്ലിം ഐക്യം അനിവാര്യം-ഉര്‍ദുഗാന്‍
ഫലസ്തീനിലെ കടന്നു കയറ്റത്തില്‍ നിന്ന് ഇസ്രായേലിനെ തടയാന്‍ മുസ്ലിം രാഷ്ട്രങ്ങളുടെ ഐക്യം അനിവാര്യമാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ അഭിപ്രായപ്പെട്ടു. ഗസ്സ യുദ്ധം ചര്‍ച്ച ചെയ്യാന്‍ ഒരു സമ്മിറ്റിനും അദ്ദേഹത്തിന്റെ ആഹ്വാനമുണ്ട്. 57 മുസ്ലിം രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപറേഷന്റെ മുന്നിലാണ് ഉര്‍ദുഗാന്റെ അഭ്യര്‍ഥന. സമയം നഷ്ടപ്പെടുത്താതെ ഒഐസി രംഗത്തിറങ്ങണമെന്ന് ഉര്‍ദുഗാന്‍ ആവശ്യപ്പെട്ടു.