4 Thursday
December 2025
2025 December 4
1447 Joumada II 13

വെറുപ്പിന്റെ പ്രചാരകരെ ജയിലിലടക്കാന്‍ എന്താണ് തടസ്സം -കെ എന്‍ എം മര്‍കസുദ്ദഅ്‌വ


കോഴിക്കോട്: വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ച് സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന വര്‍ഗീയ തീവ്രവാദികളെ ജയിലിലടക്കാന്‍ സര്‍ക്കാറിന് മുമ്പില്‍ എന്താണ് തടസ്സമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറിയേറ്റ്. സംസ്ഥാനത്ത് മുസ്‌ലിം സമുദായത്തിനെതിരെ നിരന്തരമായി വെറുപ്പ് പ്രചരിപ്പിക്കുന്നവരെ ആഭ്യന്തര വകുപ്പ് കണ്ടില്ലെന്ന് നടിക്കുന്നത് പൊറുപ്പിക്കാവതല്ല. മുസ്‌ലിംകള്‍ക്കെതിരില്‍ പച്ചയായി വര്‍ഗീയാധിക്ഷേപം നടത്തിയ എസ് എന്‍ ഡി പി നേതാവിനെതിരെ നടപടി സ്വീകരിക്കാത്ത ആഭ്യന്തര വകുപ്പിന്റെ നിസ്സംഗതക്കെതിരെ സെക്രട്ടറിയേറ്റ് പ്രതിഷേധം രേഖപ്പെടുത്തി.
മുസ്‌ലിം സമുദായത്തെ അരികുവല്‍കരിക്കാനുളള വര്‍ഗീയ ശക്തികളുടെ ബോധപൂര്‍വമായ നീക്കത്തിന് തടയിടാന്‍ ഇനിയെങ്കിലും സര്‍ക്കാര്‍ തയ്യാറാവണം. കേവല വോട്ട്ബാങ്ക് രാഷ്ട്രീയം തുടരാനാണ് സര്‍ക്കാരിന്റെ ഭാവമെങ്കില്‍ അത് കേരളത്തിന്റെ മതേതര പ്രബുദ്ധതയുടെ ശവപറമ്പൊരുക്കും. സംഘപരിവാറിന്റെയും ക്രിസംഘികളുടെയും വിദ്വേഷ രാഷ്ട്രീയത്തിനെതിരെ പ്രതിരോധം തീര്‍ക്കേണ്ടത് ഓരോ കേരളീയന്റെയും ബാധ്യതയാണെന്നും യോഗം വ്യക്തമാക്കി.
കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. എം അഹമ്മദ് കുട്ടി മദനി, എന്‍ എം അബ്ദുല്‍ജലീല്‍, എഞ്ചി. അബ്ദുല്‍ജബ്ബാര്‍, എഞ്ചി. സൈതലവി, പ്രഫ. കെ പി സകരിയ്യ, ബി പി എ ഗഫൂര്‍, ഫൈസല്‍ നന്മണ്ട, ഹമീദലി ചാലിയം, പി പി ഖാലിദ്, കെ എം കുഞ്ഞമ്മദ് മദനി, കെ പി അബ്ദുറഹ്‌മാന്‍, സി മമ്മു, ഫാത്തിമ ഹിബ, സഹല്‍ മുട്ടില്‍, സല്‍മ അന്‍വാരിയ്യ, കെ എ സുബൈര്‍, ഡോ. ഐ പി അബ്ദുസ്സലാം, ജസീം സാജിദ്, സി ടി ആയിഷ, എം ടി മനാഫ്, ഡോ. കെ ടി അന്‍വര്‍ സാദത്ത്, ഹനീന, ഡോ. ജാബിര്‍ അമാനി, മൂസ ആമയൂര്‍, പി സുഹൈല്‍ സാബിര്‍, അബ്ദുസ്സലാം പുത്തൂര്‍ പ്രസംഗിച്ചു.

Back to Top