ഇടയാള പ്രതിഷ്ഠ തൗഹീദിന്റെ നിരാകരണം
ഡോ. അബ്ദുന്നസീര്‍ അഹ്മദ് മലൈബാരി
തൗഹീദ് ഉദ്‌ബോധനത്തിനായി അല്ലാഹു പ്രത്യേകം അവതരിപ്പിച്ച വിശുദ്ധ ഖുര്‍ആനിലെ 112ാം അധ്യായം സൂറഃ അല്‍ഇഖ്‌ലാസ് തുടങ്ങുന്നത് അല്ലാഹു ഒരേ ഒരുവനാണെന്നു പറഞ്ഞുകൊണ്ടാണ്. അവനെപ്പോലെ ആരുമില്ല. ഉന്നത ഗുണങ്ങളില്‍ അവനെപ്പോലെ അവന്‍ മാത്രം. ഈ ഏകത്വം മഹത്വത്തെ അനിവാര്യമാക്കുന്നു എന്നു പറയേണ്ടതില്ല. ഏകത്വമെന്നു കേള്‍ക്കുമ്പോള്‍ തന്നെ മനോമുകുരത്തില്‍ മഹത്വമെന്ന ആശയമാണ് ഓടിയെത്തുന്നത്. അതെ, അല്ലാഹു അതിമഹത്വമുടയവനാണ്.
ഈ സ്രഷ്ടാവ് സമ്പൂര്‍ണതയുടെ എല്ലാ ഗുണങ്ങളും ലഭിച്ചവനാണ്. പോരായ്മയും കുറ്റവും കുറവും ഒരിക്കലും അവന് ഉണ്ടാകാന്‍ പാടില്ലെന്നത് യാതൊരാള്‍ക്കും സാമാന്യമായി മനസ്സിലാക്കാന്‍ സാധിക്കും. ഇതിനു വിപരീതമായ ഏതൊരാശയവും ബുദ്ധിശൂന്യവും അബദ്ധജടിലവും വൈരുദ്ധ്യാധിഷ്ഠിതവുമായേ തീരൂ. ഇത്രയും ആശയങ്ങള്‍ വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നവരാണ് മാനവകുലത്തിലെ മഹാ ഭൂരിപക്ഷം ആളുകളും. സമ്പൂര്‍ണ ദൈവനിരാസം പൂര്‍വകാല സമൂഹത്തില്‍ അത്യപൂര്‍വമായി കാണപ്പെടുന്ന ഒരുതരം മനോവൈകല്യം മാത്രമായിരുന്നു. സ്വാഭാവികമായും ഇത്രയും മഹോന്നതിയിലുള്ളവനെ നേരിട്ട് സമീപിക്കല്‍ ആഗ്രഹമുള്ള കാര്യമാണെങ്കിലും സാധ്യമല്ലാത്ത വിഷയമാണെന്ന് പൈശാചിക ബോധനങ്ങളില്‍ പെട്ടുപോകുന്നവനു തോന്നിപ്പോവും. അതുകൊണ്ട് സൂറഃ ഇഖ്‌ലാസില്‍ തന്നെ അത്തരം വിചാരങ്ങള്‍ തൗഹീദിനു വിരുദ്ധമായ അന്ധവിശ്വാസമാണെന്ന് വ്യക്തമായി പറയുന്നുണ്ട്. ഒരുവിധത്തിലുള്ള ഇടയാളനെയും ആശ്രയിക്കാതെ നേരിട്ടുതന്നെ അല്ലാഹുവിനെ സമീപിക്കുകയും ഇടപാട് നടത്തുകയും ചെയ്യാനാണ് അല്ലാഹു പഠിപ്പിക്കുന്നത്.
അതാണ് ‘അല്ലാഹുസ്സ്വമദ്’ അഥവാ അല്ലാഹു എല്ലാവരുടെയും എല്ലാറ്റിന്റെയും ആശ്രയവും അവലംബവും അത്താണിയുമാണ് എന്ന ആശയം. അങ്ങനെയായിരിക്കണം എന്നാണ് അല്ലാഹുവിന്റെ കല്‍പന. സൂക്ഷ്മ വിശകലനത്തില്‍ രിസാലത്തും ആഖിറത്തും തൗഹീദില്‍ ഉള്‍പ്പെടുന്നുവെന്ന് കാണാനാവും. നിയമനിര്‍മാതാവും വിധികര്‍ത്താവും അല്ലാഹു മാത്രമാണെന്ന് വിശ്വസിക്കേണ്ടത് തൗഹീദിന്റെ അനിവാര്യമായ താല്‍പര്യമാണ്.
സ്രഷ്ടാവ് തന്റെ വിധിവിലക്കുകള്‍ മനുഷ്യരിലേക്ക് കൈമാറുന്നത് മനുഷ്യരില്‍ നിന്നുതന്നെ തിരഞ്ഞെടുക്കപ്പെട്ട ചില ദൂതന്മാര്‍ അഥവാ പ്രവാചകന്മാര്‍ വഴിയാണ്. സൃഷ്ടിച്ചുവിട്ട ശേഷം മനുഷ്യരെ അരാജകമായി ജീവിക്കാന്‍ വേണ്ടി കയറൂരിവിടുക എന്നത് സ്രഷ്ടാവിന്റെ ‘യുക്തിമാനാ’യിരിക്കുക എന്ന ഗുണത്തോട് ഒരിക്കലും യോജിക്കുന്നതല്ല. വിശുദ്ധ ഖുര്‍ആനിലെ സൂറഃ അല്‍മുഅ്മിനൂന്‍ 17, 115 എന്നീ വചനങ്ങളിലൂടെയും സൂറഃ അല്‍ഖിയാമ 36ാം വചനത്തിലൂടെയും ഇക്കാര്യം സൂചിപ്പിക്കുന്നു. ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന ആശയം ‘മുഹമ്മദു റസൂലുല്ലാഹ്’ എന്ന ആശയത്തെ കൂടി ഉള്‍ക്കൊള്ളുന്നുണ്ട്. ഒരാള്‍ അല്ലാഹു ഏകനാണെന്ന് വിശ്വസിക്കുകയും എന്നാല്‍ മുഹമ്മദ് നബി കൊണ്ടുവന്ന ശരീഅത്ത് പിന്‍പറ്റാതിരിക്കുകയും ചെയ്താല്‍ അവന്‍ തൗഹീദ് വാദിയാണെന്ന് പറയുന്നത് നിരര്‍ഥകമാണ്.
പ്രാര്‍ഥിക്കാന്‍
ഇടയാളന്മാരോ?
അല്ലാഹുവിന്റെ മഹത്വത്തിന്റെ നിമിത്തമായ ഏകത്വം മധ്യവര്‍ത്തികളെ വിളിച്ചുവരുത്താനല്ല നമ്മോട് ആവശ്യപ്പെടുന്നത്, പ്രത്യുത ആട്ടിയോടിക്കാനാണ്. ഇടയാളന്‍ വേണ്ടിവരുക എന്നത് അബദ്ധജടിലമായ ദൈവസങ്കല്‍പമാണെന്നും, ദൈവത്തിലേക്കുള്ള ഇടയാളനെന്നാല്‍ ദൈവം തന്നെ എന്നാണെന്നും, അതിനാല്‍ അത് ബഹുദൈവ സങ്കല്‍പമാണെന്നും തൗഹീദിന്റെ അധ്യായത്തില്‍ തന്നെ അല്ലാഹു പഠിപ്പിക്കുന്നു.
ഖുര്‍ആനില്‍ ദിവ്യഗുണമായി പറഞ്ഞ മറ്റൊരു ആശയമാണ് അല്ലാഹുവിന്റെ നിരാശ്രയത്വം അഥവാ അല്ലാഹു ‘ഗനിയ്യ്’ ആണെന്നത്. നിരാശ്രയത്വവും ഏകത്വം പോലെത്തന്നെ മഹത്വത്തെ കുറിക്കുന്നു. അവിടെയും നേരത്തെ സൂചിപ്പിച്ച ആശയക്കുഴപ്പമുണ്ടാക്കാന്‍ പിശാച് ശ്രമിക്കും. അതുകൊണ്ടുതന്നെ അല്ലാഹു നിരാശ്രയനാണെന്നു പറഞ്ഞതിനു ശേഷം അടിമകള്‍ക്ക് ഇടയാളനില്ലാതെ നേരിട്ടുതന്നെ സമീപിക്കാവുന്നവനാണ്, സമീപിക്കേണ്ടവനാണ് അവന്‍ എന്ന് വ്യക്തമാക്കുന്നു. അതിനായി ഹമീദ് (സ്തുത്യര്‍ഹന്‍) എന്ന വിശേഷണം ചേര്‍ത്തു പറഞ്ഞതായി കാണാം. അല്‍ബഖറ 267, ലുഖ്മാന്‍ 12, തഗാബുന്‍ 6, ഇബ്‌റാഹീം 8 എന്നീ സൂക്തങ്ങള്‍ അവസാനിക്കുന്നത് അല്ലാഹു സ്തുത്യര്‍ഹനായ നിരാശ്രയനാണ് എന്ന് പറഞ്ഞുകൊണ്ടാണ്.
മറ്റേതെങ്കിലും പുണ്യാളന്മാര്‍ ശുപാര്‍ശകരോ രക്ഷകരോ ആയി വരുമെന്നു ഭാവിച്ച് അവരുടെ മുമ്പില്‍ വണങ്ങുകയും അവരോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നവര്‍ പരലോക വിശ്വാസികളാണെന്നു പറഞ്ഞാല്‍ പോലും അവരുടെ പരലോക വിശ്വാസവും ഒപ്പം അവരുടെ തൗഹീദും അബദ്ധജടിലമാവുകയാണ്. അല്ലാഹുവല്ലാത്തവര്‍ ഇടപെടുമെന്നും അതിനാല്‍ കുറുക്കുവഴികളിലൂടെ അവരെ പ്രീതിപ്പെടുത്തിയാല്‍ മതിയാകുമെന്നും വിചാരിക്കുന്നവന് ജീവിതത്തില്‍ എന്ത് കടിഞ്ഞാണാണ് ഉണ്ടാവുക! ഫലത്തില്‍ പരലോക നിഷേധികളെപ്പോലെ മൃഗതുല്യമായ അക്രമ-അരാജക ജീവിതം നയിക്കുന്നവരായി അവര്‍ മാറും. ഇസ്‌ലാമിക ആദര്‍ശം മുഴുവനും ഏകദൈവത്വത്തില്‍ അധിഷ്ഠിതമാണെന്ന് സാരം. തൗഹീദില്‍ നിന്ന് തുടങ്ങി തൗഹീദില്‍ അവസാനിക്കുന്ന രീതിയാണ് അത്.
വിവരദോഷികളായ മുശ്‌രിക്കുകള്‍ പണ്ടുമുതലേ അന്ധവിശ്വാസത്തില്‍ അകപ്പെട്ടുപോയവരാണ്. മഹോന്നതനായ അല്ലാഹുവിനെ സമീപിക്കാന്‍ അവര്‍ക്ക് ഭയമായിരുന്നു. കഅ്ബാലയത്തെ വലംവെക്കുമ്പോള്‍ അവര്‍ പൂര്‍ണ നഗ്‌നരായിരുന്നു. കാരണം, പകലന്തിയോളം തെറ്റുകുറ്റങ്ങള്‍ ചെയ്തിരുന്നപ്പോള്‍ തങ്ങളടെ ശരീരത്തില്‍ ഉണ്ടായിരുന്ന ഈ വസ്ത്രങ്ങളുമായി അല്ലാഹുവിന്റെ ഭവനത്തില്‍ വരുന്നത് വലിയ പന്തികേടായി അവര്‍ക്ക് പിശാച് ബോധനം നല്‍കി. എന്നാല്‍ നഗ്‌നത മറയ്ക്കണം എന്ന സാമാന്യ വിവരം കാത്തുസൂക്ഷിക്കാന്‍ പറ്റാത്തവിധം സ്വയം തരംതാഴുകയായിരുന്നു അവര്‍.
വലിയ ഭരണാധികാരികളെയും രാജാക്കന്മാരെയും പോലെ അല്ലാഹുവിനെ സങ്കല്‍പിക്കുന്നത് മുശ്‌രിക്കുകളുടെ രീതിയാണ്. രാജാവിലേക്ക് നേരിട്ട് സമീപിക്കാന്‍ പ്രജകള്‍ക്ക് സാധ്യമല്ലാത്തതുപോലെ അല്ലാഹുവിനെ സമീപിക്കാന്‍ ഇടയാളന്മാര്‍ വേണമെന്ന് അവര്‍ വിശ്വസിച്ചു. പുരോഹിത വര്‍ഗമായിരുന്നു ഈ ദുര്‍ബോധനം പാമര ജനത്തിനു നല്‍കിയത്. കാരണം വിവരമില്ലാത്തവനെ ചൂഷണം ചെയ്തു വേണം ഈ പൗരോഹിത്യത്തിന് കുംഭ വീര്‍പ്പിക്കാനും തടിച്ചുകൊഴുക്കാനും വാഴ്ചകള്‍ നടത്താനും എന്നതുതന്നെ. ഈ പാമരന്മാര്‍ അല്ലാഹുവിനെ വേണ്ടതുപോലെ മനസ്സിലാക്കാത്തതുകൊണ്ടാണ് ഇത്തരം ശിര്‍ക്കില്‍ പെട്ടുപോയത്. കേവലം ഒരു രാജാവിനെപ്പോലെയാണോ സര്‍വജ്ഞനും സര്‍വശക്തനും സമ്പൂര്‍ണതയുടെ സര്‍വഗുണങ്ങളുമുള്ള അല്ലാഹു! ഒരിക്കലും അങ്ങനെയല്ലെന്ന് സാമാന്യമായി ആലോചിച്ചാല്‍ തന്നെ മനസ്സിലാകും.
അല്ലാഹു അടിമയുടെ എല്ലാ കാര്യങ്ങളും അതിസൂക്ഷ്മമായി അറിയുന്നവനാണ്. ആരെയും ഭയക്കാതെ ആരുടെയും ഏതു വിഷയത്തിലും സ്വയം ഇച്ഛപ്രകാരം ഇടപെടാനും തീരുമാനിക്കാനും പരിഹരിക്കാനും സാധിക്കുന്നവനാണ് പ്രപഞ്ചനാഥന്‍. ഒരു രാജാവ് ഇപ്രകാരമാണോ? രാജാവിന് ഇടയാളന്മാര്‍ വേണ്ടിവരുക എന്നത് ഒരിക്കലും ന്യൂനതയല്ല. കാരണം സ്വയം ന്യൂനതകളും പോരായ്മകളും ഉള്ളവനാണ് രാജാവ്. എന്നാല്‍ സര്‍വശക്തനായ അല്ലാഹു അങ്ങനെയല്ല. മധ്യവര്‍ത്തികളെ സ്വീകരിക്കുക എന്നത് അല്ലാഹുവിന് ആവശ്യമില്ല എന്നു മാത്രമല്ല, അത് ദൈവിക മഹത്വത്തില്‍ ന്യൂനതയും തകരാറും ആരോപിക്കലാണ്. അതുകൊണ്ടുതന്നെ ശരിയായ ദൈവിക സങ്കല്‍പമായ തൗഹീദിന് കടകവിരുദ്ധമായ കുഫ്‌റും ശിര്‍ക്കുമാണത്.
അല്ലാഹുവിന് പങ്കാളികളെ കല്‍പിക്കുമ്പോള്‍ ഉണ്ടാകുന്ന അപകടം വിവരണാതീതമാണ്. ബഹിരാകാശത്തു നിന്ന് തെറിച്ചുവീണ്, കഴുകന്മാര്‍ കൊത്തിയെടുത്ത്, അല്ലെങ്കില്‍ കൊടുങ്കാറ്റില്‍ പെട്ട് ഏതോ അജ്ഞാത ദിക്കുകളിലേക്ക് വലിച്ചെറിയപ്പെടുന്നവന്റെ ജീവിതം പോലെയാണ് ബഹുദൈവാരാധകന്റെ ജീവിതം. സൂറഃ അല്‍ഹജ്ജ് 31ല്‍ ഇക്കാര്യം വ്യക്തമാക്കുന്നു. തൗഹീദിന്റെ പ്രകാശം പരക്കുന്നതോടെ മനുഷ്യ ജീവിതത്തില്‍ വമ്പിച്ച പരിവര്‍ത്തനം സംഭവിക്കുന്നു. അല്ലാഹു ഒഴികെ മറ്റെല്ലാം തന്നെപ്പോലെയോ തന്നെക്കാള്‍ താഴേ പടിയിലുള്ളതോ ആണെന്ന് കണ്ടെത്തുമ്പോള്‍, തന്നെ വരിഞ്ഞുകെട്ടാന്‍ ശ്രമിക്കുന്ന ചങ്ങലകളൊക്കെ പൊട്ടിത്തകരുന്നത് അവന് അനുഭവപ്പെടും.
പ്രലോഭനങ്ങളും ഭീഷണികളും അവനു പ്രശ്‌നമല്ലാതാകുന്നു. ജീവിതം, മരണം, ആരോഗ്യം, സമ്പത്ത്, സുഖം, ദുഃഖം എല്ലാത്തിന്റെയും പ്രഭവകേന്ദ്രം അല്ലാഹു മാത്രമായതിനാല്‍ പ്രത്യാശയിലും പ്രതീക്ഷയിലും പ്രതിസന്ധിയിലും അവന്‍ അല്ലാഹുവിനെ മാത്രമേ കാണുകയുള്ളൂ. പ്രപഞ്ചം വിവിധ ദൈവങ്ങളുടെ സംഘട്ടന കേന്ദ്രമായി അവന്‍ കാണാത്തതുകൊണ്ടുതന്നെ അവന്റെ ജീവിതം സുരക്ഷിതവും സമാധാനപൂര്‍ണവുമായിരിക്കും. അവനോടൊപ്പം അവന്റെ സഹജീവികളായ മനുഷ്യരും ഏകദൈവത്വം അംഗീകരിക്കുന്നുവെങ്കില്‍ ശാന്തിയും സമാധാനവും നിര്‍ഭയത്വവും കളിയാടും. മറിച്ച്, പ്രപഞ്ചം കുറേ സാങ്കല്‍പിക ദൈവങ്ങളുടെ സംഘട്ടനസ്ഥലമായി മനുഷ്യന്‍ എപ്പോള്‍ കാണുന്നുവോ അപ്പോള്‍ അവനും അവന്‍ ഉള്‍ക്കൊള്ളുന്ന സമൂഹവും താറുമാറാകും.
മധ്യവര്‍ത്തികളും ഇടയാളന്മാരുമില്ലാതെ അല്ലാഹുവിനോട് നേരിട്ട് വേണം പ്രാര്‍ഥിക്കാനും രക്ഷയും അഭയവും ചോദിക്കാനും എന്നത് ഇസ്‌ലാമിക ആദര്‍ശത്തിന്റെ അടിത്തറയും കഴമ്പുമാണ്. അതിനെ പുച്ഛിക്കുകയും അത് വിളിച്ചുപറയുന്നവരെ അവഹേളിക്കുകയും ഒറ്റപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ പൂര്‍വകാല മുശ്‌രിക്കുകളെയാണ് മാതൃകയാക്കുന്നത്. കറകളഞ്ഞ തൗഹീദില്‍ കെട്ടിപ്പടുത്ത ഇസ്‌ലാമിക സമുച്ചയത്തില്‍ നിന്ന് അത്തരക്കാര്‍ ബഹുദൂരം പുറത്താണ്. ശരിയായ തൗഹീദ് പറയുന്നവന് സംരക്ഷണം ഏര്‍പ്പെടുത്തലാണ് ഓരോ മുസ്‌ലിമിന്റെയും ബാധ്യത.