കരുനാഗപ്പള്ളി മണ്ഡലം ഫാമിലിമീറ്റ്

കരുനാഗപ്പള്ളി: കൂടോത്രം പോലെയുള്ള കാര്യങ്ങളിലൂടെ മനുഷ്യന് അസുഖം വരുത്താനും ഉപദ്രവം ഉണ്ടാക്കാനും കഴിയുമെന്ന രീതിയില്‍ ഉന്നതസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ തന്നെ പ്രചാരണം നടത്തുന്നത് കേരളീയ സമൂഹത്തിന് അപമാനമാണെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ കരുനാഗപ്പള്ളി മണ്ഡലം ‘മവദ്ദ’ ഫാമിലി മീറ്റ് അഭിപ്രായപ്പെട്ടു. സൗത്ത് സോണ്‍ ട്രഷറര്‍ ഡോ. എ പി നൗഷാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അബ്ദുസ്സലാം മദനി അധ്യക്ഷത വഹിച്ചു. അലി മദനി മൊറയൂര്‍, അബ്ദുസ്സലാം മുട്ടില്‍, ഇര്‍ഷാദ് സ്വലാഹി, അബ്ദുല്‍കലാം വടക്കുംതല, റഹിയാനത്ത് ചാപ്രയില്‍, സലിം വടക്കുംതല, ഫൈസല്‍, ഷാജഹാന്‍ ക്ലാസിക് പ്രസംഗിച്ചു.
