മുന്നറിയിപ്പ് ഇല്ലാതെ വിമാനങ്ങള്‍ റദ്ദാക്കുന്നത് അപലപനീയം -ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍
ദോഹ: ജൂലായ് 5ന് ദോഹയില്‍ നിന്നു പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മുന്നറിയിപ്പ് ഇല്ലാതെ റദ്ദാക്കിയത് അപലപനീയമാണെന്ന് ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. അവധിക്കാലം ചെലവഴിക്കാനായി വളരെ നേരത്തെ യാത്ര പ്ലാന്‍ ചെയ്ത് ടിക്കറ്റ് എടുത്തവരും ആത്യവശ്യമായി യാത്ര ചെയ്യുന്നതിന് ഉയര്‍ന്ന ചാര്‍ജ് നല്‍കി ടിക്കറ്റ് എടുത്ത യാത്രക്കാരേയുമാണ് എയര്‍ ഇന്ത്യ വിമാനം ദുരിതത്തില്‍ ആക്കിയത്. യാത്രക്കൊരുങ്ങി വിമാനത്താവളത്തില്‍ നില്‍ക്കുമ്പോള്‍ പൊടുന്നനെ വിമാനം റദ്ദ് ചെയ്യുമ്പോള്‍ യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് എന്ത് പരിഹാരമാണ് വിമാന കമ്പനികള്‍ക്ക് ചെയ്യാന്‍ കഴിയുക. ഇത്തരം മനുഷ്യത്വരഹിതമായ കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നും ഇസ്‌ലാഹി സെന്റര്‍ ആവശ്യപ്പെട്ടു. പ്രസിഡന്റ് ഷമീര്‍ വലിയവീട്ടില്‍, ആക്ടിംഗ് ജന. സെക്രട്ടറി മുജീബ് മദനി, ട്രഷറര്‍ അഷ്‌റഫ് മടിയാരി, വൈസ് പ്രസിഡന്റുമാരായ സിറാജ് ഇരിട്ടി, ഡോ. അസീസ് പാലോല്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹമദ് തിക്കോടി പ്രസംഗിച്ചു.
