ആലപ്പുഴ മണ്ഡലം സന്ദേശപ്രചാരണം

ആലപ്പുഴ: ‘കാലം തേടുന്ന ഇസ്‌ലാഹ്’ കാമ്പയിന്റെ ഭാഗമായി കെ എന്‍ എം മര്‍കസുദ്ദഅ്‌വ മണ്ഡലം കമ്മിറ്റി സന്ദേശപ്രചാരണം സംഘടിപ്പിച്ചു. സൗത്ത് സോണ്‍ ട്രഷറര്‍ എ പി നൗഷാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കലാമുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അബ്ദുസ്സലാം പുത്തൂര്‍, മിസ്ബാഹ് ഫാറൂഖി, ഷമീര്‍ ഫലാഹി, സംസ്ഥാന വൈ.പ്രസിഡന്റ് സുബൈര്‍ അരൂര്‍, മണ്ഡലം സെക്രട്ടറി മുബാറക്, എം ജി എം മണ്ഡലം സെക്രട്ടറി ഷൈനി ഷമീര്‍, ഷഹീര്‍ ഫാറൂഖി, ശിഫ ഫാത്തിമ, എ എം നസീര്‍, അദ്‌നാന്‍ മുബാറക് പ്രസംഗിച്ചു.
