അഭയാര്‍ഥി ക്യാമ്പില്‍ നിന്ന് ഗസ്സക്കാര്‍ക്ക് പഠിക്കാന്‍ ലേണിംഗ് പ്ലാറ്റ്‌ഫോമൊരുക്കി ഫലസ്തീന്‍ യുവാവ്
ഇസ്രായേല്‍ ആക്രമണത്തില്‍ പൂര്‍ണമായും തകര്‍ന്ന ഗസ്സയിലെ വിദ്യാഭ്യാസ മേഖലയെ സജീവമാക്കാന്‍ ലേണിംഗ് ആപ്പ് നിര്‍മിച്ച് ഫലസ്തീന്‍ യുവാവ് ഹസ്സന്‍ സിന്‍വാര്‍. താന്‍ താമസിക്കുന്ന ടെന്റില്‍ ഇന്റര്‍നെറ്റ് സംവിധാനം ഇല്ലാത്തതിനാല്‍ ഗസ്സയിലെ ആശുപത്രിയുടെ വാഷ്റൂം ഉപയോഗപ്പെടുത്തിയാണ് ഹസ്സന്‍ ഇത്തരമൊരു സംവിധാനത്തിന് രൂപം നല്‍കിയത്. ”ഫലസ്തീനിലെ ജനങ്ങള്‍ക്ക് ഒരുപാട് സ്വപ്‌നങ്ങളുണ്ടായിരുന്നു. യുദ്ധം അതെല്ലാം തകര്‍ത്തു. അഭയാര്‍ത്ഥിത്വം അവരുടെ ശരീരത്തെ മാത്രമല്ല സ്വപ്‌നങ്ങളെയും പ്രതീക്ഷകളെയും പ്രതികൂലമായി ബാധിക്കുന്നു. സാഹചര്യങ്ങള്‍ എത്ര മോശമായാലും ലക്ഷ്യം കാണുന്നത് വരെ പരിശ്രമിക്കുക”- ഹസന്‍ പറഞ്ഞു.