അല്‍വഹ്ദ കള്‍ച്ചറല്‍ സെന്ററിന് തറക്കല്ലിട്ടു

അരീക്കോട്: ആലുക്കല്‍ പെരുങ്കടവ് പാലത്തിന് സമീപം വിവിധ പ്രോജക്ടുകള്‍ ഉള്‍ക്കൊള്ളിച്ചു നിര്‍മിക്കുന്ന അല്‍വഹ്ദ കള്‍ച്ചറല്‍ സെന്ററിന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി ശിലയിട്ടു. കെ പി അബ്ദുറഹ്മാന്‍ സുല്ലമി അധ്യക്ഷത വഹിച്ചു. കെ എന്‍ സുലൈമാന്‍ മദനി, അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ നൗഷര്‍ കല്ലട, കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി പി സഫിയ, വൈസ് പ്രസിഡന്റ് പി പി എ റഹ്മാന്‍, വാര്‍ഡ് മെമ്പര്‍ വൈ പി സുലൈഖ, മഹല്ല് സെക്രട്ടറി എം മുനീര്‍, മഹല്ല് ഖത്തീബ് ശിഹാബുദ്ദീന്‍ അന്‍വാരി, പി അബ്ദുല്‍ ജബ്ബാര്‍, അബ്ദുറഷീദ് ഉഗ്രപുരം, യൂസുഫ് മാസ്റ്റര്‍, മുഹമ്മദ് ശരീഫ് പി പി, കെ അബൂബക്കര്‍, അമീര്‍ ഷാജി പ്രസംഗിച്ചു.
