ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചതിന് ഓസ്‌ട്രേലിയന്‍ എം പിയെ സസ്‌പെന്‍ഡ് ചെയ്തു
ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചതിന് ഓസ്‌ട്രേലിയന്‍ ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടി വനിത എം പിയെ പാര്‍ട്ടിയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു. മുസ്‌ലിം പ്രതിനിധി കൂടിയായ ഫാത്തിമ പേമാനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഫലസ്തീനിനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാനുള്ള ഗ്രീന്‍ പാര്‍ട്ടിയുടെ നിര്‍ദേശത്തെ പിന്തുണച്ചതിന് പിന്നാലെയായിരുന്നു നടപടി. ജൂണ്‍ 25ന് രണ്ടാം തവണയും ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ ഗ്രീന്‍ പാര്‍ട്ടി അവതരിപ്പിച്ച പ്രമേയം ഓസ്‌ട്രേലിയന്‍ സെനറ്റ് നിരസിച്ചു. അഫ്ഗാനില്‍ ജനിച്ച ഫാത്തിമ പേമാന്‍ 2022ലാണ് ഓസ്‌ട്രേലിയന്‍ സെനറ്റില്‍ അംഗമാകുന്നത്. ഹിജാബ് ധരിച്ച ആദ്യ മുസ്ലിം വനിത എന്ന നിലയിലും ഇവര്‍ വാര്‍ത്താ ശ്രദ്ധേ നേടിയിരുന്നു. ഓസ്ട്രേലിയയുടെ ചരിത്രത്തിലെ മൂന്നാമത്തെ പ്രായം കുറഞ്ഞ പാര്‍ലമെന്റേറിയനാണിവര്‍. ലേബര്‍ പാര്‍ട്ടിയില്‍ നിന്ന് അവര്‍ മാത്രമാണ് ഫലസ്തീന്‍ രാഷ്ട്രത്തെ പിന്തുണക്കുന്ന നിര്‍ദ്ദേശത്തെ പിന്തുണച്ചിരുന്നത്. ഇത് പാര്‍ട്ടി യോഗങ്ങളില്‍ നിന്ന് ഫാത്തിമ പേമാനെ വിലക്കുന്നതിനും കാരണമായി.