20 Monday
October 2025
2025 October 20
1447 Rabie Al-Âkher 27

പശു ചെറിയൊരു വളമല്ല!

മുബാറക് മുഹമ്മദ്‌

ഒരാള്‍
പശുവിനെയുമായി
വയലിലേക്ക്
പോകുന്നു

എന്നോ മരിച്ചു പോയ
അയാളുടെ മാതാവ്
ആകാശത്തു നിന്ന്
അയാളെ
നോക്കിച്ചിരിക്കുന്നു.

കണ്ടോ !
പശുവിനെക്കണ്ടപ്പോള്‍
അവന്മാര്‍ ചിരിക്കുന്നത്!

ഇരയെ
കണ്ട
കഴുനോട്ടം

മാതാവുണ്ടായിരുന്ന
കാലത്ത്
അവരെ
ഭോഗിക്കുന്നത് കണ്ടിട്ടും
മിണ്ടാതിരുന്ന്
മിണ്ടാതിരുന്ന്

പറ്റാവുന്നത്രയും
പേടിച്ചു പേടിച്ച്
കുറ്റവാളിയോട്
കേണു കേണ്
ചേര്‍ന്നു നിന്നിട്ട്

ആത്മാവുള്ളവന്‍
നടന്നു നടന്ന്
കള്ളനെ
കടലു കടത്തിയിട്ടിപ്പോ

പേടിച്ചു കേണവന്‍
വീരാവതാരം

മാതാവിന്റെ
പശുവുമായി പോകുന്ന
മക്കള്
ചാവേണ്ടവന്‍…

മകന്‍ പണ്ട്
സ്‌കൂളില്‍ പഠിച്ചിട്ടുണ്ട്

പശു നമുക്ക് പാല്‍
തരുന്നു
ഇപ്പോള്‍ അയാള്‍ക്കറിയാം
ചാണകവും തരുന്നുണ്ടെന്ന്.

Back to Top