28 Tuesday
July 2026
2026 July 28
1448 Safar 12

മുജാഹിദ് നേതൃസംഗമം


ആലുവ: സമൂഹത്തില്‍ നിലനില്‍ക്കുന്ന സൗഹൃദാന്തരീക്ഷം തകര്‍ക്കാന്‍ എസ് എന്‍ ഡി പി സെക്രട്ടറിയെപ്പോലെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ ശ്രമിക്കുന്നത് അപലപനീയമാണെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സൗത്ത് സോണ്‍ നേതൃസംഗമം ആവശ്യപ്പെട്ടു. പ്രസിഡന്റ് എം കെ ശാക്കിര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എം എം ബഷീര്‍ മദനി, സലീം കരുനാഗപ്പള്ളി, ഹാരിസ് സ്വലാഹി, ബഷീര്‍ ഫാറൂഖി, ഹുസൈന്‍ സ്വലാഹി, ഷിയാസ് സലഫി, ഷാഫി ആറ്റിങ്ങല്‍, സജിം കൊട്ടിയം, മുബാറക് ആലപ്പുഴ, ഇസ്ഹാഖ് ബുസ്താനി പ്രസംഗിച്ചു.

Back to Top