കാമ്പയിന്‍ പ്രഭാഷണം
തേഞ്ഞിപ്പലം: ‘കാലം തേടുന്ന ഇസ്‌ലാഹ്’ ത്രൈമാസ കാമ്പയിന്റെ ഭാഗമായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മണ്ഡലത്തില്‍ പ്രചാരണം നടത്തി. സംസ്ഥാന സെക്രട്ടറി അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍ ഉദ്ഘാടനം ചെയ്തു. അലിമദനി മൊറയൂര്‍ പ്രമേയ പ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി ടി കെ സുലൈമാന്‍, മുഹമ്മദ് കല്ലിടുമ്പില്‍, അവറാന്‍ കോനാരി, ബഷീര്‍ പള്ളിക്കല്‍, ഉബൈദ് പുത്തൂര്‍ പള്ളിക്കല്‍ പ്രസംഗിച്ചു.
