എം എസ് എം ഏരിയ സംഗമം
നരിക്കുനി: സംസ്ഥാനത്തെ ഐ ടി പാര്‍ക്കുകളില്‍ ബിയര്‍ പാര്‍ലറുകള്‍ അനുവദിച്ച് മദ്യസേവ വ്യാപിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് എം എസ് എം ആരാമ്പ്രം ഏരിയ സംഗമം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി അന്‍ഷിദ് പാറന്നൂര്‍ ഉദ്ഘാടനം ചെയ്തു. കെ അമല്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ സെക്രട്ടറി ശുക്കൂര്‍ കോണിക്കല്‍, എം എസ് എം ജില്ലാ സെക്രട്ടറി ഷഹീം പാറന്നൂര്‍, ഷാമിര്‍ പിലാത്തോട്ടം, പി ഇബ്‌റാഹീം കുട്ടി, ലബീബ് ആരാമ്പ്രം, ജാബിര്‍ കോണിക്കല്‍, സി കെ ഉമ്മര്‍, ആദി ഫര്‍ഹാന്‍, ഹനൂന്‍ നസീര്‍, ഹാദി മുഹമ്മദ് പ്രസംഗിച്ചു.