1 Tuesday
July 2025
2025 July 1
1447 Mouharrem 5

മുഹമ്മദ് ഹനീഫ ഹാജി

കണിയാപുരം നാസറുദ്ദീന്‍


തിരുവനന്തപുരം: ജില്ലയിലെ ആദ്യകാല ഇസ്‌ലാഹി പ്രവര്‍ത്തകനും കെ എന്‍ എം മുന്‍ ജില്ലാ പ്രസിഡന്റുമായിരുന്ന മുഹമ്മദ് ഹനീഫ ഹാജി നിര്യാതനായി. കണിയാപുരത്തിനടുത്ത് പാച്ചിറ പ്രദേശത്ത് താമസിച്ചിരുന്ന അദ്ദേഹം കേരളത്തിലെ ഇസ്‌ലാഹി പ്രവര്‍ത്തകര്‍ക്ക് സുപരിചിതനായിരുന്നു. തിരുവനന്തപുരം ഗവ. പ്രസ്സിലെ ജീവനക്കാരനായിരുന്ന അദ്ദേഹം ഒഴിവുസമയങ്ങള്‍ ഉപയോഗപ്പെടുത്തി ശബാബിന്റെയും അല്‍മനാറിന്റെയും പ്രചാരണം നടത്തി. ശബാബ് പ്രചാരണവുമായി വിവിധ കേന്ദ്രങ്ങളില്‍ സന്ദര്‍ശിക്കുമ്പോള്‍ ആദ്യം ചോദിക്കുന്നത് ഹനീഫ ഹാജിയെ കുറിച്ചായിരുന്നു. ജനങ്ങള്‍ക്ക് ശബാബ് പരിചയപ്പെടുത്തിയത് അദ്ദേഹമായിരുന്നു. ഒരു അപകടത്തെ തുടര്‍ന്ന് ദീര്‍ഘനാളായി കിടപ്പിലായിരുന്നു. അദ്ദേഹത്തിന്റെ പ്രിയ പത്‌നിയുടെ വേര്‍പാടിന്റെ തൊട്ടടുത്ത ദിവസമാണ് അദ്ദേഹം അല്ലാഹുവിലേക്ക് യാത്രയായത്. അല്ലാഹു ഇരുവര്‍ക്കും പരലോക ജീവിതം നന്നാക്കി കൊടുക്കുമാറാകട്ടെ. (ആമീന്‍)

Back to Top