8 Friday
August 2025
2025 August 8
1447 Safar 13

മലപ്പുറം ഈസ്റ്റ് ജില്ല മദ്‌റസ പ്രവേശനോത്സവം


മങ്കട: മത ധാര്‍മിക വിദ്യാഭ്യാസ രംഗത്ത് മനശ്ശാസ്ത്ര സമീപനങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് മങ്കട കൂട്ടില്‍ മുനീരിയ മദ്‌റസയില്‍ സംഘടിപ്പിച്ച സി ഐ ഇ ആര്‍ മലപ്പുറം ഈസ്റ്റ് ജില്ലാ മദ്‌റസ പ്രവേശനോത്സവം അഭിപ്രായപ്പെട്ടു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം ശാക്കിര്‍ ബാബു കുനിയില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. യു പി യഹ്‌യാഖാന്‍ അധ്യക്ഷത വഹിച്ചു. ഏഴ്, അഞ്ച് ക്ലാസ്സുകളിലെ സി ഐ ഇ ആര്‍ പൊതു പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള അവാര്‍ഡു വിതരണോദ്ഘാടനം മങ്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ അസ്ഗര്‍ അലി, നിര്‍വ്വഹിച്ചു. സി ഐ ഇ ആര്‍ ജില്ലാ ചെയര്‍മാന്‍ എ നൂറുദ്ദീന്‍, ജില്ലാ സെക്രട്ടറി അബ്ദുറശീദ് ഉഗ്രപുരം, യു പി മുഹമ്മദ് മൗലവി, പി അബ്ദുല്‍കരീം സുല്ലമി, ജഅ്ഫര്‍ മൗലവി, പി അബ്ദുന്നാസര്‍, യു പി ശിഹാബുദ്ദീന്‍ അന്‍സാരി, റഫീഖ് സലഫി പ്രസംഗിച്ചു.

Back to Top