ജീര്‍ണതകള്‍ നീക്കാന്‍ ധാര്‍മിക വിദ്യാഭ്യാസം അനിവാര്യം -എം കെ രാഘവന്‍ എം പി
കോഴിക്കോട്: സമൂഹം അഭിമുഖീകരിക്കുന്ന ജീര്‍ണതകള്‍ ഇല്ലാതാക്കാനുള്ള പോംവഴി തലമുറകള്‍ക്ക് ധാര്‍മിക വിദ്യാഭ്യാസം നല്‍കലാണെന്ന് എം കെ രാഘവന്‍ എം പി അഭിപ്രായപ്പെട്ടു. കുട്ടികളുടെ അഭിരുചി പരിഗണിച്ച് കൊണ്ട് മാത്രമേ കോഴ്‌സുകള്‍ തെരഞ്ഞെടുക്കാവൂ. രക്ഷിതാക്കളുടെ അടിച്ചേല്‍പിക്കലുകള്‍ നല്ല ഫലം നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് സൗത്ത് ജില്ലാ സി ഐ ഇ ആര്‍ മദ്‌റസ പ്രവേശനോത്സവം കാരപ്പറമ്പ് സലഫി മദ്‌റസയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് പി ടി അബ്ദുല്‍മജീദ് സുല്ലമി അധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ രാജേഷ്, ജില്ലാ ട്രഷറര്‍ എം അബ്ദുറശീദ്, സി ഐ ഇ ആര്‍ ജില്ലാ കണ്‍വീനര്‍ അബ്ദുല്‍ മജീദ് പുത്തൂര്‍, കെ എന്‍ എം ജില്ലാ ഭാരവാഹികളായ ശുക്കൂര്‍ കോണിക്കല്‍, ഫൈസല്‍ ഇയ്യക്കാട്, കാസിം മദനി, അക്ബര്‍ കാരപ്പറമ്പ്, പി ടി എ പ്രസിഡണ്ട് ഷാനവാസ്, പി ലൈല, കെ മെഹന, സി പി അഹമ്മദ് കോയ, റഷീദ് കക്കോടി, അന്‍ഷിദ് പാലത്ത്, ആയിശ ഫെല്ല, നബീല്‍ പാലത്ത്, ഫൈസല്‍ എളേറ്റില്‍ പ്രസംഗിച്ചു.