ഉന്നത വിജയികളെ ആദരിച്ചു
മഞ്ചേരി: ആമയൂര്‍ ജംഇയ്യത്തുല്‍ മുസ്‌ലിമീന്‍ മഹല്ലില്‍ നിന്നു ഉന്നത വിജയം നേടിയവരെ ആദരിച്ചു. വെളിച്ചം സംസ്ഥാന ചെയര്‍മാന്‍ അബ്ദുല്‍ കരീം സുല്ലമി അവാര്‍ഡുകള്‍ വിതരണം ചെയ്തു. മഹല്ല് പ്രസിഡന്റ് അലി മദനി അധ്യക്ഷത വഹിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം കെ മൂസ സുല്ലമി, മഹല്ല് സെക്രട്ടറി അബ്ദുറസാഖ് സുല്ലമി, അബ്ദുറസാഖ് മാസ്റ്റര്‍, കെ ഉമ്മര്‍ മദനി, എസ് സ്വാലിഹ്, മുനീര്‍ ആമയൂര്‍, എസ് അബ്ദുസ്സലാം പ്രസംഗിച്ചു.