അപകട- ആത്മഹത്യാ മരണങ്ങള്‍ക്കെതിരെ ബോധവത്കരണം വേണം- ഐ എസ് എം
കോഴിക്കോട്: മീഡിയയുടെയും ലഹരിയുടെയും അതി പ്രസരത്താല്‍ യുവാക്കളില്‍ വര്‍ധിച്ചുവരുന്ന അപകട- ആത്മഹത്യാ മരണങ്ങള്‍ക്കെതിരെ സമൂഹത്തില്‍ ബോധവത്കരണം വേണമെന്ന് കോഴിക്കോട് സൗത്ത് ജില്ലാ ഐ എസ് എം ലീഡേഴ്‌സ് മീറ്റ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് നസീം മടവൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഷാനവാസ് ചാലിയം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഫാദില്‍ റഹ്‌മാന്‍ പന്നിയങ്കര, നവാസ് അന്‍വാരി, അബ്ദുസ്സലാം ഒളവണ്ണ, ഡോ. ജംഷിദ് ഉസ്മാന്‍, അബൂബക്കര്‍ പുത്തൂര്‍ പ്രസംഗിച്ചു. മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍, വെളിച്ചം സംസ്ഥാന സംഗമം, യൂണിറ്റ് തല പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് പദ്ധതിയൊരുക്കി.