8 Friday
August 2025
2025 August 8
1447 Safar 13

വിമാന കമ്പനികളുടെ അനാസ്ഥക്കെതിരെ സര്‍ക്കാരുകള്‍ മൗനം പാലിക്കരുത് – യു ഐ സി


അല്‍ഐന്‍: യാത്രയുടെ മാസങ്ങള്‍ക്ക് മുമ്പ് പണം കൈപ്പറ്റുകയും മുന്നറിയിപ്പില്ലാതെ യാത്ര റദ്ദ് ചെയ്ത് പ്രവാസികളെ ദുരിതത്തിലാക്കുകയും ചെയ്യുന്ന വിമാന കമ്പനികളുടെ നടപടികക്കെതിരെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കുറ്റകരമായ മൗനം പാലിക്കുന്നത് അവസാനിപ്പിക്കണമെന്ന് യു എ ഇ ഇസ്‌ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഭാരിച്ച സാമ്പത്തിക, സമയ നഷ്ടങ്ങള്‍ക്ക് പുറമെ ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായിട്ടും സര്‍ക്കാറുകള്‍, പ്രവാസികളുടെ വിഷയത്തില്‍ ഇടപെടുന്നില്ലെന്ന് യോഗം കുറ്റപ്പെടുത്തി.
കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന വൈസ് പ്രസിഡന്റ് സി മമ്മു കോട്ടക്കല്‍ ഉദ്ഘാടനം ചെയ്തു. വെളിച്ചം, ബാലവെളിച്ചം, ദി ലൈറ്റ് വിജയികളെ പ്രഖ്യപിച്ചു. യു ഐ സി കേന്ദ്ര സമിതി പ്രസിഡണ്ട് അസൈനാര്‍ അന്‍സാരി അധ്യക്ഷത വഹിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ മലപ്പുറം വെസ്റ്റ് ജില്ലാ ഭാരവാഹികളായ ഡോ. സി മുഹമ്മദ് അന്‍സാരി, മുഹമ്മദ് കുട്ടി ഹാജി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. മുജീബുറഹ്‌മാന്‍ പാലത്തിങ്ങല്‍, ജന. സെക്രട്ടറി അശ്‌റഫ് കീഴുപറമ്പ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി മുജീബുറഹ്‌മാന്‍ പാലക്കല്‍, ട്രഷറര്‍ അബ്ദുല്ല മദനി, തന്‍സീല്‍ ഷരീഫ്, അജ്മല്‍, സല്‍മാന്‍ ഫാരിസ്, അനീസ് എറിയാട് പ്രസംഗിച്ചു.

Back to Top