മദ്യവ്യാപന നീക്കങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം: മുജാഹിദ് സംഗമം
കോഴിക്കോട്: സംസ്ഥാനത്ത് മദ്യവ്യാപനത്തിലേക്ക് വഴി തുറക്കുന്ന തീരുമാനങ്ങളില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്തിരിയണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ കോഴിക്കോട് സൗത്ത് ജില്ലാ സമിതി പറോപ്പടി, തിരുവണ്ണൂര്‍, മുക്കം എന്നിവിടങ്ങളിലായി സംഘടിപ്പിച്ച ഏരിയ മുജാഹിദ് സംഗമങ്ങള്‍ ആവശ്യപ്പെട്ടു. നാട്ടിന്‍പുറങ്ങളും കാമ്പസുകളും കേന്ദ്രീകരിച്ച് ലഹരി വിപണനവും കുറ്റകൃത്യങ്ങളും വ്യാപകമായ സാഹചര്യത്തില്‍ ലഹരി മാഫിയകള്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളാന്‍ ഭരണകൂടവും പോലീസും തയ്യാറാകണമെന്നും സംഗമങ്ങള്‍ ആവശ്യപ്പെട്ടു.
തിരുവണ്ണൂര്‍ ഇംദാദുദ്ദീന്‍ ഓഡിറ്റോറിയത്തില്‍ കെ പി സകരിയ്യ, പറോപ്പടി ഹവ്വ കോളജില്‍ അലി മദനി മൊറയൂര്‍, മുക്കം ഇസ്‌ലാഹീ സെന്ററില്‍ നിസാര്‍ കുനിയില്‍ എന്നിവര്‍ സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി ടി അബ്ദുല്‍ മജീദ് സുല്ലമി, ട്രഷറര്‍ എം അബ്ദുറഷീദ് മടവൂര്‍, ഭാരവാഹികളായ കുഞ്ഞിക്കോയ ഒളവണ്ണ, എം ടി അബ്ദുല്‍ഗഫൂര്‍, ശുക്കൂര്‍ കോണിക്കല്‍, അബ്ദുല്‍മജീദ് പുത്തൂര്‍, പി സി അബ്ദുറഹ്‌മാന്‍, മുഹമ്മദലി കൊളത്തറ, എന്‍ ടി അബ്ദുറഹ്‌മാന്‍, ഫാറൂഖ് പുതിയങ്ങാടി, ലത്തീഫ് അത്താണിക്കല്‍, ഫൈസല്‍
ഇയ്യക്കാട് പ്രസംഗിച്ചു.