സി ഐ ഇ ആര്‍ രചനാ അവാര്‍ഡ് ഫലം പ്രഖ്യാപിച്ചു
കോഴിക്കോട്: സി ഐ ഇ ആര്‍ 2023-24 അധ്യായന വര്‍ഷത്തെ രചന അവാര്‍ഡ് ഫലം പ്രഖ്യാപിച്ചു. മദ്‌റസാ വിദ്യാര്‍ഥികള്‍ തയ്യാറാക്കുന്ന മികച്ച മാഗസിനുകള്‍ക്കാണ് അവാര്‍ഡ്. നെല്ലിക്കാപറമ്പ് മദ്‌റസത്തുല്‍ മുജാഹിദീന്റെ ‘കലാം’ ഒന്നാം സ്ഥാനം നേടി. തിരൂര്‍ മംഗലം മദ്‌റസത്തു തഖ്‌വയുടെ ‘നൂര്‍ അലാ നൂര്‍’ രണ്ടാം സ്ഥാനവും മഞ്ചേരി ചെങ്ങര നൂറുല്‍ ഖുര്‍ആന്‍ മദ്‌റസയുടെ ‘നൂര്‍ അലാ നൂര്‍’ മൂന്നാം സ്ഥാനവും നേടി. ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ ശ്രീമൂലനഗരം (പുലരി), സലഫി മദ്‌റസ കൂളിമാട് (മിസ്ബാഹ്), മദ്‌റസത്തുല്‍ മുജാഹിദീന്‍ ഓമശ്ശേരി (മിശ്കാത്ത്), മദ്‌റസത്തുല്‍ ഹുദ കുഴിപ്പുറം (നിബ്‌റാസ്), ഇസ്‌ലാമിക് സണ്‍ഡേ മദ്‌റസ കൊടുവള്ളി (ചുവട്), മദ്‌റസത്തു സലഫിയ്യ കടുക്കബസാര്‍ (മഹാറ), മദ്‌റസത്തുല്‍ മുജാഹിദീന്‍ പുത്തൂര്‍ (വെളിച്ചം), ഹിമായത്തുദ്ദീന്‍ സലഫി സെക്കണ്ടറി മദ്‌റസ സൗത്ത് കൊടിയത്തൂര്‍ (അന്നൂര്‍), മദ്‌റസത്തുല്‍ മുജാഹിദീന്‍ കമ്പിളിപ്പറമ്പ് (പ്രതിധ്വനി), മദ്‌റസത്തുല്‍ ഇസ്‌ലാഹിയ്യ തൊടുപുഴ (അദ്ദുആഅ്) എന്നീ സ്ഥാപനങ്ങള്‍ പ്രോത്സാഹന അവാര്‍ഡിനും അര്‍ഹരായി.