ഐ എസ് എം ലീഡേഴ്‌സ് മീറ്റ്
തിരൂര്‍: ‘തണലിലേക്ക് മാറാനല്ല, തണലായി മാറാനാണ് യൗവനം’ ഐ എസ് എം കാമ്പയിന്റെ ഭാഗമായി മലപ്പുറം വെസ്റ്റ് ജില്ലാ സമിതി സംഘടിപ്പിച്ച ലീഡേഴ്‌സ് മീറ്റ് കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ സെക്രട്ടറി ആബിദ് മദനി ഉദ്ഘാടനം ചെയ്തു. ഐ എസ് എം ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഖയ്യൂം കുറ്റിപ്പുറം അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന. സെക്രട്ടറി ഡോ. അന്‍വര്‍ സാദത്ത്, ട്രഷറര്‍ ഷരീഫ് കോട്ടക്കല്‍, കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി ഡോ. ഇസ്മായില്‍ കരിയാട്, ഐ എസ് എം ജില്ലാ സെക്രട്ടറി ടി കെ എന്‍ ഹാരിസ്, ട്രഷറര്‍ ടി നിയാസ്, ഹബീബ് നീരോല്‍പ്പാലം, ഫിറോസ് ബാബു കുഴിപ്പുറം, മുബാറക്ക് വേങ്ങര, ഹാരിസ് മുതലമാട്, ഫാസില്‍ പുത്തൂര്‍ പള്ളിക്കല്‍, സഹീര്‍ വെട്ടം, അന്‍സാര്‍ കാടേങ്ങല്‍, സഫ്ദര്‍ ഹാഷ്മി, ഇസ്മയില്‍ മൂക്കുതല, മന്‍സൂര്‍ വെളിയങ്കോട്, റഷീദ് പറമ്പില്‍പീടിക ചര്‍ച്ചയില്‍ പങ്കെടുത്തു.