വെളിച്ചം സുഊദി ഓണ്‍ലൈന്‍ ഖുര്‍ആന്‍ ആറാം ഘട്ട പരീക്ഷകള്‍ക്ക് തുടക്കമായി
ദമ്മാം: സുഊദി ദേശീയ സമിതിയുടെ കീഴില്‍ നടന്നുവരുന്ന ‘വെളിച്ചം’ സഊദി ഓണ്‍ലൈന്‍ ഖുര്‍ആന്‍ പഠന പദ്ധതിയുടെ ആറാം ഘട്ട പരീക്ഷകള്‍ക്ക് ദമ്മാം ഏരിയയില്‍ തുടക്കമായി. അമാനി മൗലവി രചിച്ച ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥത്തിലെ അന്‍കബൂത്ത്, റൂം, ലുഖുമാന്‍ അധ്യായങ്ങളെ അടിസ്ഥാനമാക്കിയാണ് പരീക്ഷ. കോര്‍ഡിനേറ്റര്‍ അന്‍ഷാദ് കാവില്‍ നിന്നു സിലബസ് സ്വീകരിച്ച് മൂസ മൂവാറ്റുപുഴ പ്രചാണോദ്ഘാടനം നിര്‍വഹിച്ചു. ഇഖ്ബാല്‍ സുല്ലമി, അന്‍ഷാദ് കാവില്‍, നൗഷാദ് കുനിയില്‍, ഷാഹിദ സാദിഖ്, നസീമുസ്സബാഹ്, എം വി നൗഷാദ്, നസ്‌റുല്ല അബ്ദുല്‍കരീം, പി എച്ച് സമീര്‍ പ്രസംഗിച്ചു.