30 Wednesday
July 2025
2025 July 30
1447 Safar 4

ഉള്ളു തേടൂ

അശ്‌റഫ് കല്ലോട്‌


ചേര്‍ത്തങ്ങു നിര്‍ത്തണേ
സ്‌നേഹിക്കണേ സ്‌നേഹിതാ
അത് പ്രാര്‍ഥനയാ

ചേര്‍ച്ചകളിലൊട്ടും ചോര്‍ച്ച വേണ്ട
സ്‌നേഹിതാ അത് കീര്‍ത്തനമാ

പണമല്ല ഗുണമാ എണ്ണുന്നതവനാ
ദുനിയാവ് സുന്ദര കളവാ
മരണമാ ശാശ്വത സത്യം
ശരണമാണീശ്വരന്‍ മാത്രം

അഹന്തകളെന്തിനു മണ്ണില്‍
അഭിനയമെന്തിനു പാരില്‍
ഇന്ദ്രിയബന്ധിത ഭൂവില്‍
ഇരക്കണമവനോട് ശാന്തി

അകമിലലിഞ്ഞിരിക്കുമീശനെ തേടി
അകലങ്ങളിലലയുന്നതെന്തിനു വെറുതെ
ഉള്ളില്‍ ഒളിഞ്ഞൊന്നു നോക്ക്
അവിടെ കാണാം അവനെ നിനക്ക്‌

Back to Top