ഹജ്ജ് പഠന ക്ലാസ്
ഓമശ്ശേരി: കേരളത്തില്‍ നിന്ന് പ്രൈവറ്റ് സെക്ടറില്‍ ഹജ്ജിന് പോവുന്നവരുടെ യാത്രാപശ്നങ്ങള് പരിഹരിക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്വ കൊടുവള്ളി ഈസ്റ്റ് മണ്ഡലം ഹജ്ജ് പഠന ക്ലാസും യാത്രയയപ്പ് സംഗമവും ആവശ്യപ്പെട്ടു. സംസ്ഥാന ഹജ്ജ് കമ്മറ്റി മെമ്പര്‍ ഡോ. ഐ പി അബ്ദുസ്സലാം സംഗമം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം പി മൂസ അധ്യക്ഷത വഹിച്ചു. കെ പി അബ്ദുല്‍ അസീസ് സ്വലാഹി, ഇ കെ ഷൗക്കത്തലി, വി സി സൈഫുല്ല, എം പി ഹഫ്സ, പി ടി സുനീറ, പി അബൂബക്കര്‍ മദനി, എം കെ പോക്കര് സുല്ലമി, എം പി അബ്ദുല്‍ ഖാദര്‍ മദനി പ്രസംഗിച്ചു.