13 Friday
March 2026
2026 March 13
1447 Ramadân 24

ഫോക്കസ് സുഊദി റീജിയന്‍ ഭാരവാഹികള്‍


ദമ്മാം: ഫോക്കസ് ഇന്റര്‍നാഷണല്‍ സുഊദി റീജിയന് 2024-25 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ എ നസീമുസ്സബാഹ് (സി ഇ ഒ), അബ്ദുറഊഫ് പൈനാട്ട് (സി ഒ ഒ), റിയാസ് ബഷീര്‍ (അഡ്മിന്‍ മാനേജര്‍), അബ്ദുല്‍ ജലീല്‍ പരപ്പനങ്ങാടി (ഫിനാന്‍സ് മാനേജര്‍), ഐ എം കെ അഹമ്മദ് (ഡെ. സി ഇ ഒ), അബ്ദുല്‍വഹാബ് (എച്ച് ആര്‍), അന്‍ഷാദ് പൂവന്‍കാവില്‍ (ഇവന്റ്), ശുക്കൂര്‍ മൂസ (മാര്‍ക്കറ്റിംഗ്), സഹദ് റഹ്‌മാന്‍ കൊട്ടപ്പുറം (വെല്‍ഫെയര്‍) എന്നിവരാണ് ഭാരവാഹികള്‍. ഇന്റര്‍നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായി ഷബീര്‍ വെള്ളാടത്ത്, ജരീര്‍ വേങ്ങര, മുഹമ്മദ് റാഫി, ജൈസല്‍ അബ്ദുറഹ്‌മാന്‍, അബ്ദുല്ല തൊടിക എന്നിവരെയും ക്യു സി മാനേജറായി ഷഫീക്ക് പുളിക്കലിനെയും തിരഞ്ഞെടുത്തു. വിവിധ ഡിവിഷനുകളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ അബ്ദുറഊഫ് പൈനാട്ട് (റിയാദ്), ജൈസല്‍ അബ്ദുറഹ്‌മാന്‍ (ജിദ്ദ), അന്‍ഷാദ് പൂവന്‍കാവില്‍ (ദമ്മാം), ശുക്കൂര്‍ മൂസ (ജുബൈല്‍), റിനീഷ് അഹമ്മദ് (ഖോബാര്‍), ജരീര്‍ വേങ്ങര എന്നിവര്‍ അവതരിപ്പിച്ചു. സലീം കടലുണ്ടി, സമീര്‍ ദമ്മാം എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Back to Top