ദ ലൈറ്റ് സുഊദി ഓണ്‍ലൈന്‍ ജൂനിയര്‍ വിജയികളെ പ്രഖ്യാപിച്ചു
റിയാദ്: സുഊദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദേശീയ സമിതി19 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കായി നടത്തിയ ‘ദ ലൈറ്റ് സുഊദി ഓണ്‍ലൈന്‍ ജൂനിയര്‍ 2024’ വിജയികളെ പ്രഖ്യാപിച്ചു. സല്‍മാന്‍ ആലപ്പുഴ, റാദിന്‍ ജുബൈല്‍, നഹാന്‍ അബ്ദുല്‍ഗഫൂര്‍ യാംബൂ എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. അഫീഹ തെക്കില്‍ ജിദ്ദ, അഫ്‌റ സൗബീര്‍ കൊല്ലം, ഫാസിക്ക് നവാസ് ജിദ്ദ, ഹിബാന്‍ സി അരീക്കോട്, മന്‍ഹ മങ്കട, ഫാത്തിമ സഹ്‌ല റിയാദ്, ഹന ആഷിഖ് കോഴിക്കോട്, അമാന്‍ മുഹമ്മദ് കൊട്ടപ്പുറം, ഷഹ്‌സ ഫാദിയ ജിദ്ദ, മുഹമ്മദ് റാസിന്‍ ജിദ്ദ, അഹമ്മദ് ഐമന്‍ കൊട്ടപ്പുറം, ഷസ അബ്ദുല്‍ ഗഫൂര്‍ യാമ്പു, മുഹമ്മദ് ഫരീദ് ദമ്മാം, റഫ എടപ്പറ്റ വണ്ടൂര്‍ എന്നിവര്‍ തുടര്‍ സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി.