30 Wednesday
July 2025
2025 July 30
1447 Safar 4

മോദിയുടെയും കൂട്ടരുടെയും വിദ്വേഷ പ്രചാരണത്തിന് തടയിടണം – കെ എന്‍ എം മര്‍കസുദ്ദഅ്‌വ


കോഴിക്കോട്: തിരഞ്ഞെടുപ്പ് പരാജയം മുന്നില്‍ കണ്ട് വര്‍ഗീയ വിദ്വേഷം പരത്തി രാജ്യത്തെ ജനങ്ങളെ തമ്മിലടിപ്പിക്കുന്ന പ്രധാനമന്ത്രി മോദിയുടെയും സംഘത്തിന്റെയും വിദ്വേഷ പ്രസ്താവങ്ങളെ നിയന്ത്രിക്കാന്‍ നടപടി വേണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ബി ജെ പി തിരഞ്ഞെടുപ്പില്‍ തോറ്റാലും രാജ്യം നില നില്‍ക്കണം.
ജാതിയുടെയും മതത്തിന്റെയും പേരുപറഞ്ഞ് വിദ്വേഷവും വിഭാഗീയതയും സൃഷ്ടിക്കുന്ന ദുഷ്ടശക്തികളെ നിയന്ത്രിക്കാന്‍ രാജ്യത്ത് നിയമമുണ്ടായിട്ടും മോദിയെ വിലങ്ങ് വെക്കാന്‍ തയ്യാറാവാത്തത് രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുത്തുന്നതാണ്. രാജ്യത്തെ ജനസംഖ്യയില്‍ നിര്‍ണായക വിഭാഗമായ മുസ്‌ലിം സമുദായത്തെ രാജ്യത്തു നിന്നു പുറത്താക്കാമെന്നത് ഫാസിസ്റ്റുകളുടെ വ്യാമോഹമാണ്.
ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുന്ന ജനാധിപത്യത്തോടും മതേതരത്വത്തോടും പ്രതിബദ്ധത പുലര്‍ത്തുന്ന മഹാ ഭൂരിപക്ഷം ഹൈന്ദവ സഹോദരന്‍മാരും ഇതര മതസ്ഥരും രാജ്യത്തുള്ളിടത്തോളം മുസ്‌ലിം സമുദായത്തെ രാജ്യത്തു നിന്ന് ഇല്ലാതാക്കാനാവില്ല. നിരന്തരം വര്‍ഗീയവിഷം പരത്തുന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയെ രാജ്യതാല്‍പര്യം പരിഗണിച്ച് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ സുപ്രീം കോടതി തയ്യാറാവണമെന്നും കെ എന്‍ എം മര്‍കസുദ്ദഅ്‌വ ആവശ്യപ്പെട്ടു.

Back to Top