ഗസ്സക്ക് പിന്തുണ ഉറപ്പിച്ച് മലാല
ഗസ്സയിലെ ഇസ്രായേലിന്റെ വംശഹത്യയെ അപലപിച്ച് ഫലസ്തീനികള്‍ക്കുള്ള പിന്തുണ ഉറപ്പിച്ച് പാക് വിദ്യാഭ്യാസ പ്രവര്‍ത്തകയും നൊബേല്‍ ജേതാവുമായ മലാല യൂസുഫ് സായി. ”ഗസ്സയിലെ ജനങ്ങള്‍ക്കുള്ള എന്റെ പിന്തുണയെ കുറിച്ച് ആശയക്കുഴപ്പമുണ്ടാക്കരുത്. വെടിനിര്‍ത്തല്‍ എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന് മനസ്സിലാക്കാന്‍ കൂടുതല്‍ മൃതദേഹങ്ങളും തകര്‍ക്കപ്പെട്ട സ്‌കൂളുകളും പട്ടിണി കിടക്കുന്ന കുട്ടികളെയും നേരിട്ട് കാണണമെന്നില്ല”- മലാല എക്സില്‍ കുറിച്ചു. ഫലസ്തീനിലെ ഇസ്രായേല്‍ അധിനിവേശത്തെ പിന്തുണക്കുന്ന യു എസ് മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റനൊപ്പം ചേര്‍ന്ന് മ്യൂസിക് ഷോ നിര്‍മിച്ചതിനെ തുടര്‍ന്ന് മലാല യൂസുഫ് സായിക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. അതിനു പിന്നാലെയാണ് മലാലയുടെ എക്‌സ് പോസ്റ്റ്.