4 Thursday
December 2025
2025 December 4
1447 Joumada II 13

മദ്‌റസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനെ സി ഐ ഇ ആര്‍ ആദരിച്ചു


കോഴിക്കോട്: മദ്‌റസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനായി തെരെഞ്ഞെടുത്ത കാരാട്ട് റസാഖിനെ സി ഐ ഇ ആര്‍ ഭാരവാഹികള്‍ ആദരിച്ചു. സംസ്ഥാന ന്യൂനപക്ഷവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസാധ്യാപക ക്ഷേമനിധി ബോര്‍ഡ് ബഹുമുഖ പദ്ധതികള്‍ ആവിഷ്‌കരിച്ച് വരുന്നുണ്ട്. 60 വയസ്സ് പൂര്‍ത്തിയായ അംഗങ്ങള്‍ക്ക് പെന്‍ഷന്‍, വിദ്യാര്‍ഥികള്‍ക്ക് മെറിറ്റ് അവാര്‍ഡ്, വിവിധ സ്‌കോളര്‍ഷിപ്പുകള്‍, വിവാഹ സഹായം, ചികിത്സാ സഹായം, പ്രസവാനുകൂല്യം, പലിശരഹിത വായ്പ തുടങ്ങിയ വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരുന്നുണ്ട്. സി ഐ ഇ ആര്‍ കണ്‍വീനര്‍ ഡോ. ഐ പി അബ്ദുസ്സലാം ഉപഹാരം കൈമാറി. കെ എന്‍ എം മര്‍കസുദ്ദഅവ കോഴിക്കോട് സൗത്ത് ജില്ലാ പ്രസിഡന്റ് പി ടി അബ്ദുല്‍ മജീദ് സുല്ലമി, മണ്ഡലം സെക്രട്ടറി മൂസ മാസ്റ്റര്‍, കെ പി മൊയ്തീന്‍, കെ കെ അബ്ദുസ്സത്താര്‍ പങ്കെടുത്തു.

Back to Top