4 Thursday
December 2025
2025 December 4
1447 Joumada II 13

ക്യാമ്പസുകളിലെ അതിക്രമം ഇല്ലാതാക്കാന്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ ഇടപെടണം- എം എസ് എം


കോഴിക്കോട്: മനസാക്ഷിയെ ഞെട്ടിച്ച പൂക്കോട് വെറ്ററിനറി കോളജ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കാമ്പസുകളില്‍ അതിക്രമം ഇല്ലാതാക്കാന്‍ വിദ്യാര്‍ഥി സംഘടനകള്‍ കാര്യക്ഷമമായി ഇടപെടണമെന്ന് എം എസ് എം സംസ്ഥാന കൗണ്‍സില്‍ ആവശ്യപ്പെട്ടു. തങ്ങളുടെ പ്രവര്‍ത്തനരീതി മുഖ്യധാരാ വിദ്യാര്‍ഥി സംഘടനകള്‍ പുനപ്പരിശോധിക്കുകയും ഏകാധിപത്യ പ്രവണതയിലധിഷ്ഠിതമായ പ്രവര്‍ത്തനരീതി പിന്തുടരുന്നില്ലെന്ന് ഉറപ്പുവരുത്തുകയും വേണം.
കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി കെ പി സകരിയ്യ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു. എം എസ് എം സംസ്ഥാന പ്രസിഡന്റ് ജസീം സാജിദ് അധ്യക്ഷത വഹിച്ചു. ഐ എസ് എം ജന. സെക്രട്ടറി ഡോ.അന്‍വര്‍ സാദത്ത്, എം എസ് എം ജനറല്‍ സെക്രട്ടറി ആദില്‍ നസീഫ്, നദീര്‍ മൊറയൂര്‍, ഫഹീം പുളിക്കല്‍, റിയാസ് എടത്തനാട്ടുകര, ഷഫീഖ് അസ്ഹരി, സമാഹ് ഫാറൂഖി, നുഫൈല്‍ തിരൂരങ്ങാടി, ബാദുഷ തൊടുപുഴ, ഡാനിഷ് അരീക്കോട്, ഷഹീര്‍ പുല്ലൂര്‍, ഹാമിദ് സനീന്‍, അന്‍ഷിദ് നരിക്കുനി, സംസ്ഥാന ട്രഷറര്‍ ജസിന്‍ നജീബ് പ്രസംഗിച്ചു.

Back to Top