ഉത്തരാഖണ്ഡില്‍ പരീക്ഷണത്തിനിട്ട യു സി സി
സജീവന്‍ മാവൂര്‍
യൂനിഫോം സിവില്‍കോഡ് എന്ന ബി ജെ പി സ്വപ്‌നം ഉത്തരാഖണ്ഡില്‍ പരീക്ഷിക്കുകയാണിപ്പോള്‍. ഉത്തരാഖണ്ഡ് സംസ്ഥാന അസംബ്ലിയില്‍ ബില്‍ അവതരിപ്പിച്ചു കഴിഞ്ഞു. നിലവില്‍ ലോക്‌സഭയില്‍ ഏറ്റവും കൂടുതല്‍ പ്രാതിനിധ്യമുള്ള ബി ജെ പിക്ക് ഏറ്റവും എളുപ്പത്തില്‍ നടപ്പിലാക്കി എടുക്കാന്‍ കഴിയുന്നതാണ് യു സി സി. എന്നാല്‍ പൗരത്വ (ഭേദഗതി) നിയമത്തിനെതിരെയുള്ള രാജ്യവ്യപക പ്രതിഷേധത്തിന്റെ പാഠങ്ങള്‍ വിഷയം നേരിട്ട് കൈ കാര്യം ചെയ്യുന്നതില്‍ നിന്ന് പാര്‍ട്ടിയെ വിലക്കുന്നുണ്ട്. യു സി സിയുടെ നിര്‍ദേശങ്ങള്‍ക്കെതിരെ മുസ്‌ലിംകള്‍, സിഖുകാര്‍, മറ്റ് ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്ന് മാത്രമല്ല ഉയര്‍ന്നു വന്നിരിക്കുന്നത്, തങ്ങളുടെ ആചാരങ്ങളില്‍ ഇടപെടുമെന്ന് ഭയപ്പെടുന്ന ഹിന്ദുക്കളില്‍ നിന്നും യു സി സിക്കെതിരെ തുടക്കത്തില്‍ തന്നെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ആര്‍ട്ടിക്കിള്‍ 25 (മതം വിശ്വസിക്കാനും ആചരിക്കാനുമുള്ള സ്വാതന്ത്ര്യം), ആര്‍ട്ടിക്കിള്‍ 29 (വ്യത്യസ്ത സംസ്‌കാരം നേടാനുള്ള അവകാശം), നാനാത്വത്തില്‍ ഏകത്വം എന്ന ആശയം എന്നിവ ഉള്‍പ്പെടെ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് യുസിസി എന്ന വാദവും ശക്തമാണ്. തിരഞ്ഞെടുപ്പ് കാലത്ത് മുന്നോട്ടു വെച്ച് വിഭജനത്തിന്റെ മുദ്രാവാക്യങ്ങളോരോന്നും നടപ്പിലാക്കാനുള്ള ത്വരയിലാണ് ബി ജെ പി സര്‍ക്കാര്‍. ഇനിയെന്താണ് പദ്ധതി എന്നു കാത്തിരുന്നു തന്നെ കാണേണ്ടി വരും
