28 Wednesday
January 2026
2026 January 28
1447 Chabân 9

ഈ മൗനം അപകടകരം

ഷബീര്‍

മുസ്ലിം സമുദായത്തെ ദ്രോഹിക്കാനും അതുവഴി കലാപവും ലക്ഷ്യമിട്ടുള്ള സംഘപരിവാരിന്റെ ശ്രമങ്ങള്‍ അനുസ്യൂതം തുടരുകയാണ്. ബാബരി പള്ളി പൊളിച്ച് തുടങ്ങിയ ആ പരീക്ഷണം ഇപ്പോഴിതാ ഗ്യാന്‍വാപിയും ഹല്‍ദ്വാനിയുമൊക്കെയായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ഭാഗത്ത് മസ്ജിദുകള്‍ ഹൈന്ദവാരാധനകള്‍ക്കായി പതിച്ചു നല്കുകയും മറുഭാഗത്ത് പൊളിച്ചു നീക്കുകയുമാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. മുസ്ലിം ജനസാമാന്യത്തെ കടുത്ത നിരാശയിലേക്കു തള്ളിവിടുക എന്ന ദൗത്യത്തിന് നീതിപീഠത്തിലിരിക്കുന്നവര്‍ പോലും കുടപിടിക്കുന്നു എന്നുള്ളത് ദൗര്‍ഭാഗ്യകരമാണ്. നമ്മള്‍ മതേതര രാജ്യത്താണ് ജീവിക്കുന്നത് എന്നത് വലിയ നുണയാണെന്ന് പറയേണ്ടി വരുന്നു എന്നുള്ളതാണ് ഏറെ സങ്കടകരം. ഈ അവസരങ്ങളില്‍ ശബ്ദമുയര്‍ത്തേണ്ട മതേതര കക്ഷികള്‍ക്ക് ഞെട്ടലുണ്ടാകുന്നില്ല എന്നത് കൂടുതല്‍ ഭീതിയുയര്‍ത്തുന്നുണ്ട്. ബാബരി പൊളിച്ചപ്പോഴുണ്ടായതിന്റെ നൂറിലൊരംശം പോലും ഞെട്ടലുണ്ടാകുന്നില്ല പൊതു സമൂഹങ്ങള്‍ക്കെന്നത് നമ്മളെത്തിപ്പെട്ട ദാരുണാവസ്ഥയുടെ ചിത്രീകരണമാണ്.

Back to Top