കൊല്ലം ജില്ലയില്‍ സന്ദേശയാത്ര തുടങ്ങി
കരുനാഗപ്പള്ളി: മുജാഹിദ് സംസ്ഥാന സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി കൊല്ലം ജില്ലയില്‍ ദശദിന സന്ദേശയാത്രക്ക് തുടക്കമായി. കരുനാഗപ്പള്ളിയില്‍ സി ആര്‍ മഹേഷ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. എസ് ഇര്‍ഷാദ് സ്വലാഹി അധ്യക്ഷത വഹിച്ചു. സന്ദേശ യാത്രയുടെ ഫ്‌ളാഗ് സംഘാടകസമിതി ചെയര്‍മാന്‍ കെ കുഞ്ഞുമോന്‍ ഏറ്റുവാങ്ങി. 11 കേന്ദ്രത്തില്‍ പര്യടനം നടത്തി. കെ എന്‍ എം മര്‍കസുദ്ദഅവ സൗത്ത് സോണ്‍ സെക്രട്ടറി സലീം കരുനാഗപ്പള്ളി, ജില്ലാ സെക്രട്ടറി അബ്ദുല്‍കലാം, സാദിഖ്, അബ്ദുസ്സലാം മാരുതി, അബ്ദുസ്സലിം, ഷാജഹാന്‍, സഹദ് കൊട്ടിയം, കെ സജീവ്, സജീം കൊല്ലം, രഹന ശുക്കൂര്‍, ബീന അബ്ബാസ്, ആമിന സലിം പങ്കെടുത്തു.