സ്‌നേഹാദരം
തിരുവനന്തപുരം: മുജാഹിദ് സംസ്ഥാന സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി ജില്ലയില്‍ ഇസ്‌ലാമിക നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ഇസ്‌ലാഹീ ചലനങ്ങള്‍ക്ക് കരുത്തേകുകയും ചെയ്ത എ അബ്ബാസിനെ ആദരിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന വൈ.പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ അദ്ദേഹം ഏറെക്കാലം സേവനം ചെയ്തു. തിരുവനന്തപുരം അറബിക് അക്കാദമി, കേരള സലഫി സെന്റര്‍, സെന്റര്‍ ഫോര്‍ അറബിക് സ്റ്റഡീസ് കണിയാപുരം, കണിയാപുരം മദീനാ മസ്ജിദ് തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തുന്നതിന് അദ്ദേഹം മുന്‍കൈ എടുക്കുകയും ഈ സ്ഥാപനങ്ങളുടെ നടത്തിപ്പിന് നേതൃത്വം നല്‍കുകയും ചെയ്തിട്ടുണ്ട്. കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ പ്രസിഡന്റ് നാസിറുദ്ദീന്‍ ഫാറൂഖി, സെക്രട്ടറി നാസര്‍ സലഫി, ട്രഷറര്‍ അബ്ദുല്‍ ഖാദര്‍ ബാലരാമപുരം, ഷാഫി ആറ്റിങ്ങല്‍, സാജിദ്, സി എ അനീസ്, അബ്ദുറഷീദ് റാവുത്തര്‍, അബ്ദുല്‍ ഖാദര്‍ സിറ്റി, ബി നാസര്‍ പങ്കെടുത്തു.