8 Sunday
September 2024
2024 September 8
1446 Rabie Al-Awwal 4

അടുക്കള വിപണി പ്രതിസന്ധിയിലാണ്

ഹാസിബ് ആനങ്ങാടി

കേരളത്തിലെ അടുക്കള വിപണി കുതിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ 99.8% വീടുകളിലും പാചകവാതകം എത്തിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും ജനസംഖ്യയുടെ 41 ശതമാനവും ഭക്ഷണം പാകം ചെയ്യുന്നത് വിറകടുപ്പുകള്‍ ഉപയോഗിച്ചാണ്. പ്രധാനമന്ത്രി 2016 ഉജ്ജ്വല യോജനയിലൂടെ ഇതുവരെ 10.14 കോടി ആളുകള്‍ക്ക് പാചകവാതകം എത്തിച്ചു. 50 ശതമാനം ആളുകള്‍ക്കും സിലിണ്ടറുകള്‍ ലഭിച്ചെങ്കിലും റീഫില്‍ ചെയ്യാന്‍ ഇവര്‍ മുതിര്‍ന്നിട്ടില്ല. ദാരിദ്ര്യവും താങ്ങാനാവാത്ത വിലയുമാണ് പ്രതിസന്ധിയിലാക്കുന്നത്. രാജ്യത്തെ ശരാശരി പാചകവാതകവില 950 രൂപയാണ്. ഒരു കുടുംബത്തിന് ഒരു വര്‍ഷം പാചകത്തിനായിട്ട് ചെലവാക്കുന്ന തുക 7600 രൂപയും. ബിപിഎല്‍ കുടുംബത്തിന് വാര്‍ഷിക വരുമാനം 27000 രൂപയും ബിപിഎല്‍ കുടുംബം വാര്‍ഷിക വരുമാനത്തിന്റെ മൂന്നിലൊന്ന് പാചകവാതകത്തിനായി ചെലവഴിക്കേണ്ടി വരും. അതുകൊണ്ടാണ് ഇപ്പോഴും പല വീടുകളിലും വിറകടുപ്പുകളുടെ ഉപയോഗം പൂര്‍ണമായി നിലനിന്നു പോരുന്നത്. രാജ്യത്തെ കേന്ദ്രസര്‍ക്കാര്‍ പാചക വാതക വില കുറക്കുകയും. പാവപ്പെട്ട ജനങ്ങളെ രക്ഷിക്കുകയും ചെയ്യണം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x