22 Wednesday
October 2025
2025 October 22
1447 Joumada I 0

നവകേരള യാത്ര വെളുക്കാന്‍ തേച്ചത് പാണ്ടാകുമോ?

സത്താര്‍ മാസ്റ്റര്‍, കിണാശ്ശേരി

മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നവകേരള യാത്ര സര്‍ക്കാറിന് വെളുക്കാന്‍ തേച്ചത് പാണ്ടാകുമോ എന്ന് കണ്ടറിയണം. ഒരേ സ്‌കൂളിലും കോളെജിലും പഠിക്കുന്ന മക്കള്‍ തമ്മില്‍ അടിയുണ്ടാക്കുന്നത് എല്ലാവരും കണ്ടല്ലോ. എല്ലാ മക്കളും നമ്മളുടേതല്ലേ. കാസര്‍ക്കോട് നിന്ന് തുടക്കംകുറിച്ച യാത്രയില്‍ കറുപ്പ് കൊടി കാണിക്കാന്‍ ശ്രമിച്ച മക്കളെ ചെടിച്ചട്ടികൊണ്ടും മറ്റും വേറെ ചില മക്കള്‍ തലയ്ക്കടിക്കുന്നത് കണ്ടപ്പോള്‍ വല്ലാത്ത പ്രയാസം തോന്നി. അവിടെ വെച്ചുതന്നെ നല്ല വാക്ക് പറഞ്ഞ് യാത്ര അവസാനിപ്പിക്കേണ്ടിയിരുന്നു. ആലപ്പുഴയിലും മറ്റും യാത്ര എത്തിയപ്പോള്‍ തലമൊട്ടയടിച്ച ഒരുത്തന്‍ മതിലിന്നരികെ പതുങ്ങിയിരിക്കുന്ന ചെറുപ്പക്കാരെ നിര്‍ദ്ദാക്ഷിണ്യം വടികൊണ്ടടിക്കുന്നതും പോലീസുകാരന്‍ അവര്‍ക്ക് അടികൊള്ളാതിരിക്കാന്‍ അവരെ മറഞ്ഞുനില്‍ക്കുന്നതും കാണാന്‍ സാധിച്ചു. അരുതെന്ന വാക്കു കൊണ്ട് തടുത്തു നിര്‍ത്താമായിരുന്ന ഒന്നാണ് നിസംഗത ഭാവിച്ചതുകൊണ്ട് ഇത്രമേല്‍ രൂക്ഷമായത്. സര്‍ക്കാറിന് ഈ അക്രമങ്ങളില്‍ വലിയ പങ്കുണ്ട്. ശക്തിയുള്ള ഒരു പ്രതിപക്ഷം ജനാധിപത്യത്തില്‍ നിലനില്‍ക്കണം.

Back to Top