രാമന്റെ ലജ്ജ
ചെറിയമുണ്ടം അബ്ദുര്‍റസ്സാഖ്
ഫൈസാബാദ് എന്നൊരു
നാടും നഗരവുമുണ്ടായിരുന്നു.
ബാബരീ എന്നൊരു മസ്ജിദും
താഴികക്കുടങ്ങളുമുണ്ടായിരുന്നു.
രാമജപജയാരവങ്ങളുടെ
കാലം വന്നപ്പോള്‍
അല്ലാഹു അക്ബര്‍
പുറംകാല്‍കൊണ്ടു
തട്ടിമാറ്റപ്പെട്ടപ്പോള്‍
ആ വഴി വന്ന ഒരു ഫഖീര്‍
തോരണച്ചുവട്ടില്‍ കണ്ടൊരു
രുദ്രാക്ഷത്തോടു ചോദിച്ചു:
എന്റെ രാമനെ
ഇവിടെയെങ്ങാനും
കണ്ടോ സ്വാമിജീ?
സ്വാമിജി തലതാഴ്ത്തി
‘ഞാന്‍ ഇവിടത്തുകാരനല്ല’.