മാനവികതാസംഗമം
തിരുവമ്പാടി: മുജാഹിദ് സംസ്ഥാന സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി കൊടുവള്ളി ഈസ്റ്റ് മണ്ഡലം സമിതി സംഘടിപ്പിച്ച മാനവികതാ സംഗമം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. കെ എ ടി എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് എം പി അബ്ദുല്‍ഖാദര്‍ മോഡറേറ്ററായി. ‘വേദങ്ങളിലെ മാനവികത’ വിഷയത്തില്‍ നടന്ന ഹാര്‍മണി ടോക്ക് സംഘടിപ്പിച്ചു. കെ എ അബ്ദുറഹ്മാന്‍, ലിസി മാളിയേക്കല്‍, ബാബു പൈക്കാട്ടില്‍, ഗണേഷ് ബാബു, കോയ പുതുവയല്‍, മനോജ് വാഴപ്പറമ്പില്‍, ഷാജി ആലക്കല്‍, ജോസ് മാത്യു, കെ സി ജോസഫ്, പി ടി ഹാരിസ്, എ കെ മുഹമ്മദ്, മുഹമ്മദാലി കരിമ്പിരിക്കാടന്‍, നിയാസ് പുള്ളിയില്‍, റിയാസ്, നസീഫ്, ഷഫീഖ് പയ്യടിപറമ്പില്‍, പി വി ജോണ്‍, കെ പി മോയിന്‍, നിഷാദ്, നിഷാദ് ഭാസ്‌കര്‍, അസ്‌കര്‍ ചെറിയമ്പലം, സുരേഷ്, അഡ്വ. സുരേഷ് ബാബു, മറിയക്കുട്ടി, സണ്ണി, മുജീബ് റഹ്മാന്‍, സറീന കിളിയണ്ണി, തോമസ്, ബഷീര്‍ ഹാജി, അബ്ദുറഹിമാന്‍, കെ എം ഷൗക്കത്തലി, അബ്ദുസ്സമദ് പേക്കാടന്‍, പി എ അബ്ദുസ്സത്താര്‍ പ്രസംഗിച്ചു.