ഫോക്കസ് ഖത്തര്‍ മദീന ഖലീഫ ഡിവിഷന്‍ ഭാരവാഹികള്‍
ദോഹ: ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയന് കീഴിലുള്ള മദീന ഖലീഫ ഡിവിഷന്‍ 2024-25 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. മുഹമ്മദ് ഷഫീഖ് (ഡയറക്ടര്‍), താഹ മുഹമ്മദ് (ഓപറേഷന്‍ മാനേജര്‍), ജഫ്‌സിന്‍ (ഫിനാന്‍സ് മാനേജര്‍), അനീസ് അസീസ് (ഡെ.ഡയറക്ടര്‍), അലി റഷാദ് (അഡ്മിന്‍ മാനേജര്‍), ജംഷീദ് കെ ടി (സോഷ്യല്‍ വെല്‍ഫയര്‍), സഹീര്‍ (എച്ച് ആര്‍), ത്വയ്യിബ് (മാര്‍ക്കറ്റിംഗ്), ജസീം (ഇവന്റ്), അബ്ദുല്‍കരീം ആക്കോട്, സാഹില്‍, സുബൈര്‍, ഫൈസല്‍ എന്‍ സി (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍), അനീസ് അസീസ്, ജസീം, ജംഷീദ് കെ ടി (റീജ്യണല്‍ എക്‌സി. അംഗങ്ങള്‍) എന്നിവരാണ് ഭാരവാഹികള്‍. കേന്ദ്ര കമ്മറ്റി ഭാരവാഹികളായ സഫീറുസ്സലാം, ഫഹ്‌സീര്‍ റഹ്മാന്‍ എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.