അല്‍ഖുദുവ ഇസ്‌ലാമിക് കോഴ്‌സ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു
ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന അല്‍ഖുദുവ സ്‌കൂള്‍ ഓഫ് ഇസ്‌ലാമിക് സ്റ്റഡീസ് കോഴ്‌സിന്റെ ആദ്യ സെമെസ്റ്റര്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഇസ്‌ലാമിലെ അടിസ്ഥാന വിഷയങ്ങളില്‍ ഊന്നി നാല് സെമസ്റ്ററുകളിലായാണ് കോഴ്‌സ് നടക്കുന്നത്. കോഴ്‌സ് ഡയറക്ടര്‍ അബ്ദുല്ലത്തീഫ് നല്ലളം ഫലപ്രഖ്യാപനം നടത്തി. എക്‌സാം കണ്‍ട്രോളര്‍ നസീഫ നൂര്‍ പ്രസംഗിച്ചു.