രണ്ടാം ഘട്ട വളണ്ടിയര്‍ സംഗമം
കരിപ്പൂര്‍: ദ മെസേജ് സയന്‍സ് എക്‌സിബിഷന്‍ ഒണ്‍ ഇസ്‌ലാം പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നു. എക്‌സിബിഷനെ വരവേല്‍ക്കാന്‍ രണ്ടാംഘട്ട വളണ്ടിയര്‍ സംഗമങ്ങള്‍ പൂര്‍ത്തിയായി. കോഴിക്കോട്, കരിപ്പൂര്‍, എടവണ്ണ എന്നിവിടങ്ങളില്‍ ചേര്‍ന്ന വളണ്ടിയര്‍ മീറ്റുകളില്‍ എക്‌സിബിഷന്റെ വിവിധ പവിലിയനുകളിലേക്കുള്ള ഡെമോണ്‍സ്ട്രര്‍മാര്‍ പങ്കെടുത്തു. കോഴിക്കോട് നടന്ന വളണ്ടിയര്‍ സംഗമം എം എസ് എം സംസ്ഥാന ജന.സെക്രട്ടറി ആദില്‍ നസീഫ് മങ്കട ഉദ്ഘാടനം ചെയ്തു. ട്രെയിനിങ് പ്രോഗ്രാമുകള്‍ക്ക് ഡോ. മുബഷിര്‍ പാലത്ത്, എഞ്ചിനീയര്‍ ശിഹാബ് മങ്കട എന്നിവര്‍ നേതൃത്വം നല്‍കി. ഓരോ വളണ്ടിയര്‍ സംഗമങ്ങളും മികച്ച സംഘാടനം കൊണ്ടും പരിശീലനം കൊണ്ടും ശ്രദ്ധേയമായി.