സ്‌ക്വാഡ് വര്‍ക്ക് നടത്തി
കുറുക: വിശ്വമാനവികതയ്ക്ക് വേദവെളിച്ചം എന്ന പ്രമേയത്തിന്റെ സന്ദേശ പ്രചാരണവുമായി എം ജി എം, ഐ ജി എം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വേങ്ങര പഞ്ചായത്തിലെ 12ാം വാര്‍ഡിലെ 614 വീടുകളില്‍ സന്ദേശ പ്രചാരണം നടത്തി. മുഴുവനാളുകളെയും സമ്മേളനത്തിലേക്ക് ക്ഷണിക്കുകയും സന്ദേശം കൈമാറുകയും ചെയ്തു. എം പി അന്‍സാര്‍ ബീഗം, പി സി നാജിദ, ടി വി അഷ്ഹറ ഫാറൂഖിയ്യ, റംസിയ ജബ്ബാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.