സമ്മേളന പ്രവര്‍ത്തനങ്ങള്‍ സജീവമായി
വേങ്ങര: മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി വലിയോറ കുറുക ശാഖയില്‍ നാല് കേന്ദ്രങ്ങളില്‍ പൊതുപ്രഭാഷണവും മൂന്ന് കേന്ദ്രങ്ങളില്‍ സൗഹൃദ മുറ്റവും രണ്ട് അയല്‍പക്ക വനിതാ സദസ്സുകളും വെളിച്ചം മണ്ഡലം സംഗമവും സജ്ജം പ്രീകോണ്‍ മീറ്റും സംഘടിപ്പിച്ചു. മലപ്പുറം വെസ്റ്റ് ജില്ലയുടെ മാനവികതാ സന്ദേശ യാത്രയുടെ വാഹനം രണ്ട് ദിവസങ്ങളിലായി പ്രദേശത്തെ വിവിധ കേന്ദ്രങ്ങളിലൂടെ പ്രചാരണം നടത്തി. വിവിധ കേന്ദ്രങ്ങളിലെ സമ്മേളന പ്രചാരണത്തിന് റാഫി പേരാമ്പ്ര, അബ്ദുല്‍ കലാം ഒറ്റത്താണി, കെ പി അബ്ദുല്‍ അസീസ് സ്വലാഹി, ലുഖ്മാന്‍ പോത്തുകല്ല്, മിസ്ബാഹ് ഫാറൂഖി, ടി വി സീനത്ത് ടീച്ചര്‍, അഷ്ഹറ ഫാറൂഖിയ്യ എന്നിവര്‍ പ്രഭാഷണം നടത്തി. കെ ടി അബ്ദുല്‍ അസീസ് ഹാജി, അഹമ്മദ് ടി വി, അലവി ടി വി, എം ഫൈസല്‍, എം മുബാറക്ക്, ജരീര്‍ വേങ്ങര, ടി വി നാസര്‍, പി റസാഖ്, ടി വി ഫൈസല്‍ ബാവ, അനീസ് ടി വി, സി പി ഹാരിസ്, ടി വി ജബ്ബാര്‍ തുടങ്ങിയവര്‍ വിവിധ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.