മാനവികതാ സന്ദേശയാത്ര
നന്മണ്ട: മുജാഹിദ് സംസ്ഥാന സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി എലത്തൂര്‍ ഈസ്റ്റ് മണ്ഡലം മാനവികതാ സന്ദേശയാത്ര സംഘടിപ്പിച്ചു. കാക്കൂരില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എം ഷാജി ഫ്‌ളാഗ് ഓഫ് ചെയ്തു. ജാസിര്‍ നന്മണ്ട ജാഥാ ക്യാപ്റ്റനായിരുന്നു. നന്മണ്ടയില്‍ നടന്ന സമാപന സമ്മേളനം ഐ എസ് എം ജില്ലാ വൈസ് പ്രസിഡന്റ് മിസ്ബാഹ് ഫാറൂഖി ഉദ്ഘാടനം ചെയ്തു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ഹമീദ് പുന്നശ്ശേരി, സെക്രട്ടറി റഫീഖ്, എം ടി അബ്ദുല്‍ഗഫൂര്‍, എം സലിം, ആലിക്കുട്ടി പ്രസംഗിച്ചു.