തിരുവനന്തപുരം ജില്ലാ മാനവികത കൂട്ടായ്മ
തിരുവനന്തപുരം: വര്‍ണ, വര്‍ഗ, ജാതി, മത, ദേശ, ഭാഷകളുടെ പേരുകളില്‍ നടക്കുന്ന വിവേചനങ്ങളും ഉന്മൂലനങ്ങളും ഇല്ലാതാക്കാന്‍ മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന് ശംഖുമുഖം ബീച്ചില്‍ സംഘടിപ്പിച്ച മാനവിക കൂട്ടായ്മ ആവശ്യപ്പെട്ടു. മുജാഹിദ് സംസ്ഥാന സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കൂട്ടായ്മ പ്രസിഡന്റ് നാസിറുദ്ദീന്‍ ഫാറൂഖി ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി നാസര്‍ സലഫി, എം ജി എം ജില്ല പ്രസിഡന്റ് നൂറ വാഹിദ, ട്രഷറര്‍ അബ്ദുല്‍ഖാദര്‍ ബാലരാമപുരം, ഷാഫി ആറ്റിങ്ങല്‍ നേതൃത്വം നല്‍കി.